- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കി
പാലാ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ പാലാ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
മുന്നണികളിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ പാലായിൽ ചിത്രം വേറെയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിറ്റേന്ന് പാലാമണ്ഡലത്തിലുടനീളം മാണി സി കാപ്പന്റെ ചുവരെഴുത്തുകൾ ആരംഭിച്ചു. ഇതോടൊപ്പം പ്രചാരണ ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിൽ സ്ഥാപിച്ചു.
ഇപ്പോൾ ഒരുപടികൂടിക്കടന്ന് മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് ഇന്ന് (06/03/2021) പാലായിൽ തുറക്കും. പാലാ ബൈപ്പാസിൽ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപം ളാലം പള്ളിക്ക് എതിർവശത്ത് കാപ്പിൽ ബിൽഡിങ്‌സിൽ ആണ് ഓഫീസ്. ഉച്ചകഴിഞ്ഞ് 3 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മുൻ എം പി വക്കച്ചൻ മറ്റത്തിൽ ഭദ്രദീപം തെളിക്കും.
വർദ്ധിച്ച ആവേശത്തോടെ യു ഡി എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുകിക്കഴിഞ്ഞു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ ഘടകകക്ഷികളും കൂട്ടായി ചേർന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്താടനുബന്ധിച്ചു മാണി സി കാപ്പൻ സംഘടിപ്പിച്ചു വരുന്ന ജനസമക്ഷം വികസന സൗഹൃദസദസ്സുകൾക്കു വൻ ജനപിന്തുണയാണ് ലഭിച്ചു വരുന്നത്. കൊഴുവനാലിൽ 3 ന് ആരംഭിച്ച സൗഹൃദസദസ്സ് 16 സമാപിക്കും. പാലായുടെ സമഗ്ര വികസനത്തിനായുള്ള വികസന നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കാനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
യു ഡി എഫ് പ്രാഥമിക തല കമ്മിറ്റികൾ വിവിധ കേന്ദ്രങ്ങളിൽ പൂർത്തീകരിച്ചു കഴിഞ്ഞു. യു ഡി എഫ് ജനപ്രതിനിധികളുടെ ആദ്യ ഘട്ട സമ്മേളനങ്ങളും വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്.
16 മാസങ്ങൾകൊണ്ട് മാണി സി കാപ്പൻ മുൻകൈയെടുത്ത് പാലായിൽ എത്തിച്ച വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തോട്ടം - പുരയിടം പ്രശ്‌ന പരിഹാരം, നിലച്ചുപോയ സൊസൈറ്റികളുടെ പുനരുദ്ധാരണം, കന്യാസ്ത്രീകളടക്കമുള്ള സന്ന്യസ്തർക്കു റേഷൻ കാർഡ് അനുവദിച്ചത്, ജനോപകാരപ്രദമായ എം എൽ എ ഓഫീസ്, പാലാ ബൈപാസ് പൂർത്തീകരണം അവസാനഘട്ടത്തിൽ എത്തിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എം എൽ എ യുടെ മണ്ഡലത്തിലെ നിറസാന്നിദ്ധ്യവും പ്രവർത്തനങ്ങളും വോട്ടുകളാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ് നേതൃത്വം. ആദ്യഘട്ടത്തിൽ തന്നെ മേൽകൈ നേടിയ യു ഡി എഫ് ആവേശത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണം ഓരോ ഘട്ടത്തിലും ഊർജ്ജിതമാക്കുകയാണ്.