- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ജില്ല കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ അച്ചടക്ക നടപടി; ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യം
കോഴിക്കോട്; കോഴിക്കോട് ജില്ല കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ അച്ചടക്ക നടപടിയെടുത്ത് ജില്ല കോൺഗ്രസ് നേതൃത്വം. പ്രതിഷേധിച്ചവരോട് ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.
പ്രതിഷേധം പാർട്ടിക്ക് അവമതിപ്പുണ്ടായിക്കിയെന്നും ജില്ല കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.മുക്കത്ത് നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമാണ് കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫയർപാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിനെ എതിർത്തതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Next Story