- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി സി കാപ്പൻ പാലായിൽ സമാനതകളില്ലാത്ത വികസനം എത്തിച്ചു: തിരുവഞ്ചൂർ രാധാകൃഷ്ണൻ
പാലാ: ചുരുങ്ങിയ കാലംകൊണ്ട് സമാനതകളില്ലാത്ത വികസനം പാലായിൽ എത്തിക്കാൻ മാണി സി കാപ്പനു സാധിച്ചുവെന്നു കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. പറഞ്ഞു. പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനു വെളിയിൽ കേരളത്തെക്കുറിച പറയുന്നതു കേട്ടാൽ അപമാനം തോന്നുന്ന അവസ്ഥയായി മാറി. ഇന്നു നില നിൽക്കുന്ന ഭരണം ജനങ്ങളെ വിഷമിപ്പിക്കുകയാണ്. ജനങ്ങൾക്കു ഒട്ടേറെ കഷ്ടനഷ്ടങ്ങളാണ് വരുത്തി വയ്ക്കുന്നത്. എല്ലാ തരികിട പണികളും സർക്കാരിന്റെ ഭാഗമായി നിന്ന് ചിലർ നടത്തുന്നു. തലപ്പത്ത് അധികാരത്തിന്റെ മത്തുപിടിച്ചവർ അധികാരം നുകർന്നു കുടിച്ചുകൊണ്ടിരിക്കുകയാണ്. കോടതികളും വിവിധ അന്വേഷണ ഏജൻസികളും ഒരുപാട് കാര്യങ്ങൾ സർക്കാരിനെതിരെ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപസർപ്പക കഥ വായിക്കുംപോലെയാണ് ചിലരുടെ കഥകൾ പുറത്തു വരുന്നത്. ഈ നിലപാട് കേരളത്തെ എവിടെ കൊണ്ടെത്തിക്കും. ഈ സർക്കാർ തുടരുന്നത് കേരളത്തിന് ശാപമാണ്. സാമ്പത്തികമായി കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു.
സ്ഥാനാർത്ഥി മാണി സി കാപ്പൻ എം എൽ എ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോയി എബ്രാഹം, റോയി എലിപ്പുലിക്കാട്ട്, പ്രൊഫ സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, അഡ്വ. സന്തോഷ് മണർകാട്, അഡ്വ. ബിജു പുത്താനം, തോമസ് കല്ലാടൻ, ജോസ് പാറേക്കാട്ട്, ജോസ്‌മോൻ മുണ്ടയ്ക്കൽ, അനസ് കണ്ടത്തിൽ, ഷോജി ഗോപി, അഡ്വ ജോസഫ് കണ്ടത്തിൽ, ആർ സജീവ്, ജോഷി പുതുമന, സി.റ്റി. രാജൻ, ജോയി സ്‌കറിയ, സാജു എം ഫിലിപ്പ്, പ്രകാശ് നീണ്ടൂർ, ആർ. പ്രേംജി, ടി.വി. ജോർജ്ജ്, എം പി കൃഷ്ണൻനായർ, ഡിജോ കാപ്പൻ, അപ്പച്ചൻ ചെമ്പക്കുളം, ബീനാ രാധാകൃഷ്ണൻ, ജ്യോതിലക്ഷ്മി ചക്കാലയ്ക്കൽ, രാജലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.