തിരുവനന്തപുരം: 15,16 തീയതികളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ഈണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 13, 14 തീയതികളിൽ അവധിയായതിനാൽ ഫലത്തിൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

11ന് ശിവരാത്രി അവധിയുമാണ്. ഇന്നും 12നും പ്രതിഷേധ മാസ്‌ക് ധരിച്ചു ജോലി ചെയ്യാനും ആഹ്വാനം ചെയ്തിട്ടുണ്ട്. പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിനെതിരെ 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കും. എൽഐസിയുടെ ഓഹരി വിൽപനയ്‌ക്കെതിരെ 18ന് എൽഐസി ജീവനക്കാർ പണിമുടക്കും.

ഒമ്പത് ബാങ്കുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനപ്രകാരം പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. കർഷക സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ചേർന്ന ട്രേഡ് യൂണിയൻസ് സമിതിയും 15നു സ്വകാര്യവൽക്കരണ വിരുദ്ധ ദിനമായി ആചരിക്കും.