കാഞ്ഞങ്ങാട്: അലാമിപ്പള്ളി പടിഞ്ഞാറ് സീതി സാഹിബ് ക്ലബ് ഒരുക്കുന്ന സീതി സാഹിബ് മെമോറിയൽ ഗോൾഡൻ കപ്പ് ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് പി-സിക്‌സ് ദമാക്കാ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ ബ്രോഷർ പ്രമുഖ വ്യാവസായി ഇഖ്ബാൽ പരപ്പ ക്ലബ്ബ് ആക്ടിങ് പ്രസിഡന്റ് ഹസൻ പടിഞ്ഞാറിന് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ സീതി സാഹിബ് ക്ലബ് സെക്രട്ടറി അബ്ദുൽ റഹിമാൻ, അജ്മൽ, സഫ്ത്താർ, മുനവ്വിർ, സിയാദ് എന്നിവർ സംബന്ധിച്ചു.

മാർച്ച് പതിനൊന്ന് ന്റെ സായംസന്ധ്യയിൽ പള്ളിക്കര മൗവ്വലിലെ സ്പോർട്സ് സിറ്റി ഫ്‌ളെഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് പി-സിക്‌സ് ദമാക്കാ സീസൺ ത്രീ ഫുട്ബോൾ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പ് അരങ്ങേറുക.