- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ സിനിമാ തീയേറ്ററുകൾ തുറന്നു; ഒരേസമയം 30 ശതമാനം പേർക്ക് സിനിമ കാണാം; ജീവനക്കാർ അടക്കം പാലിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ
അബുദാബി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ച സിനിമ തിയറ്ററുകൾ അബുദാബിയിൽ തുറന്നു. അകലം പാലിച്ച് 30% പേർക്കാണ് ഒരേസമയം സിനിമ കാണാൻ അനുമതി. കോവിഡ് മാനദണ്ഡം പാലിക്കുന്നവർക്കു മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുവെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് രണ്ടാഴ്ചയിൽ ഒരിക്കൽ കോവിഡ് ടെസ്റ്റ് നിർബന്ധമാണ്.
മറ്റു നിബന്ധനകൾ ചുവടെ:
- തീയറ്റർ, ഇടനാഴി, ശുചിമുറി, റസ്റ്റോറന്റ് തുടങ്ങി പൊതു ഇടങ്ങൾ സമയബന്ധിതമായി അണുവിമുക്തമാക്കണം
- സിനിമാ ശാലകൾക്കകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം
- കൂട്ടം കൂടാൻ പാടില്ല
- പ്രദർശനത്തിനു മുൻപും ശേഷവും തിയറ്റർ അണുവിമുക്തമാക്കണം
- പ്രദർശനത്തിനിടയിൽ 2030 മിനിറ്റ് വരെ ഇടവേള.
- പൊതു സ്ഥലങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കണം
- ഒന്നിടവിട്ട സീറ്റുകളും വരികളും ഒഴിച്ചിടണം
- അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിനു വ്യത്യസ്ത കവാടങ്ങൾ
- ടിക്കറ്റ് ഓൺലൈനിൽ
- ടച്ച് സ്‌ക്രീൻ പാടില്ല
Next Story