- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഇഇ മെയിൻ ആദ്യ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 100 സ്‌കോർ നേടിയത് ആറു പേർ: കേരളത്തിൽ ഫായിസ് ഹാഷിം ഒന്നാമത്
ന്യൂഡൽഹി: ജെഇഇ മെയിൻ ആദ്യ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എൻഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ ആദ്യ പരീക്ഷാഫലം പുറത്ത് വന്നപ്പോൾ ആറു പേർ 100 സ്‌കോർ നേടി. കേരളത്തിൽ ഫായിസ് ഹാഷിം ഒന്നാമതെത്തി. സ്‌കോർ 99.987. ദേശീയതലത്തിൽ ഒബിസി മൂന്നാം റാങ്കും ഫായിസിനാണ്. ഫലത്തിനു വെബ്സൈറ്റുകൾ: nta.ac.in, ntaresults.nic.in, jeemain.nta.nic.in
മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി മൂന്ന് പരീക്ഷകൾ കൂടി നടക്കും. വിദ്യാർത്ഥികൾക്ക് ഒന്നിലേറെ അവസരങ്ങൾ ഉപയോഗിക്കാം. മികച്ച ഫലമാകും തിരഞ്ഞെടുക്കുക. അവസാന ഫലവും വന്ന ശേഷമായിരിക്കും അന്തിമ റാങ്കിങ്. തൃശൂർ വടക്കാഞ്ചേരി ഈസ്റ്റ് ഗ്രാമം വാലിയിൽ വി എം. ഹാഷിമിന്റെയും റാസിയയുടെയും മകനായ ഹാഷിം ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂളിലാണു പഠിച്ചത്.
Next Story