- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ വീട്ടമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; അസം സ്വദേശിയായ പ്രതിക്ക് വധശിക്ഷ വധിച്ച് വിചരണ കോടതി; വധശിക്ഷയ്ക്ക് പുറമേ കൊല്ലപ്പെട്ട വീട്ടമ്മയുടെ മകന് 2,20,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ട് കോടതി
പറവൂർ: പെരുമ്പാവൂരിൽ വീട്ടമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസം സ്വദേശിക്ക് വിചാരണ കോടതി വധശിക്ഷ വധിച്ചു. പുത്തൻവേലിക്കരയിൽ താമസിച്ചിരുന്ന വീട്ടമ്മയെ കൊന്ന കേസില പ്രതി മപരിമൾ സാഹു (മുന്ന-26) വിനെയാണ് കോടതി മരണം വരെ തൂക്കിക്കൊല്ലാൻ ഉത്തരവിട്ടത്. ഇതിനു പുറമേ കൊലപാതകത്തിനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ചതിനു 3 വർഷം തടവും 10,000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കടന്നതിനു 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വീട്ടമ്മയുടെ മകനു 2,20,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും പറവൂർ അഡീ. സെഷൻസ് കോടതി ജഡ്ജി മുരളിഗോപാൽ പണ്ടാല വിധിച്ചു.
2018 മാർച്ച് 18നു രാത്രി 11.45നും 1.35നും മധ്യേയാണു മോളി എന്ന 61 വയസ്സുള്ള വീട്ടമ്മ കൊല്ലപ്പെട്ടത്. കോഴിക്കടയിലെ ഡ്രൈവറായിരുന്ന പരിമൾ സാഹു, വീട്ടമ്മയുടെ പുരയിടത്തിലെ വാടകക്കെട്ടിടത്തിലാണു താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന വീട്ടമ്മയുടെ വിശ്വസ്തനായിരുന്നു പരിമൾ. കഴുത്തിൽ കുരുക്കിട്ടും തലയിലും കഴുത്തിലും ആഴത്തിൽ മുറിവുണ്ടാക്കിയുമാണു കൊല നടത്തിയത്. കൊലപാതകം പുറത്തറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.
ആലുവ എസിപി സുജിത്ത് ദാസ്, വടക്കേക്കര ഇൻസ്‌പെക്ടർ എം.കെ.മുരളി എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പി.ശ്രീറാം, എം.ബി.ഷാജി, ജ്യോതി അനിൽകുമാർ, കെ.കെ.സാജിത എന്നിവർ ഹാജരായി. പീഡനശ്രമത്തിനിടെയാണു കൊല നടന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ മുന്ന കുറ്റം സമ്മതിച്ചു. മോളിയുടെ കഴുത്തിൽ കുരുക്കിട്ടാണു കൊലപ്പെടുത്തിയത്. തലയിലും കഴുത്തിലും ആഴത്തിൽ മുറിവുണ്ട്. പ്രതിരോധിക്കുന്നതിനിടയിൽ പ്രതിയുടെ ദേഹത്ത് മോളി കടിച്ചിട്ടുണ്ട്.
ഉറങ്ങിക്കിടന്ന മോളിയെ പുലർച്ചെ ഒന്നരയോടെ പ്രതി കോളിങ് ബെൽ അടിച്ച് ഉണർത്തുകയായിരുന്നു. ബെൽ അടിക്കുന്നതിനു മുൻപു വീടിനു മുന്നിലെ ബൾബ് ഇയാൾ ഊരിമാറ്റി. മോളി വാതിൽ തുറന്നപ്പോൾ ബലംപ്രയോഗിച്ച് അകത്തു കടന്നാണു കൊല നടത്തിയത്. വീടിന്റെ പല മുറികളിലും രക്തം വീണിരുന്നു. പ്രാർത്ഥനാമുറിയിൽ നിന്നു കിടപ്പുമുറിയിലേക്കു വലിച്ചിഴച്ച പാടുണ്ട്. കൊലയ്ക്കുശേഷം മുറി പൂട്ടിയാണു പ്രതി പോയത്.
സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നില്ല. ഇതിൽ നിന്നും ലക്ഷ്യം മോഷണമല്ലെന്ന് വ്യക്തമായിരുന്നു. രാവിലെ മോളിയുടെ മുറി പൂട്ടിയിട്ട നിലയിൽ കണ്ട മകൻ ഡെനി (അപ്പു) അയൽവാസികളോടു പറയുകയായിരുന്നു. അവരാണു പൊലീസിനെ അറിയിച്ചത്. ഭർത്താവ് മൂന്നര വർഷം മുൻപു മരിച്ചശേഷം മോളിയും ഡെനിയും മാത്രമാണു വീട്ടിലുള്ളത്. മകൾ എമി ഭർത്താവ് ബിജുവിനൊപ്പം സ്‌കോട്ലൻഡിലാണ്.
മറുനാടന് മലയാളി ബ്യൂറോ