- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദിരാഗാന്ധി സെന്റർ ഫോർ എക്‌സലൻസ് വനിതാ ദിനം ആഘോഷിച്ചു
പടന്നക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തിൽ പടന്നക്കാട് സ്‌നേഹഭവനത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും, വസ്ത്രങ്ങളും, മരുന്നുകളും, ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ച് ഇന്ദിരാജി സെന്റർ ഫോർ എക്‌സലൻസ് (ICE കാസറഗോഡ്) വേറിട്ടതാക്കി.
ചടങ്ങ് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.
കാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായ് മുന്നോട്ട് പോകുന്ന ഇന്ദിരാജി കൾച്ചറൽ സെന്റർ ഫോർ എക്‌സലൻസിന്റെ ഭാവി സംരംഭങ്ങൾക്ക് ഹക്കീം കുന്നിൽ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ആയുർവേദ ഡോക്ടർ എന്നതിനപ്പുറത്ത് സാധാരണക്കാർക്കും, അശരണർക്കും വേണ്ടി സദാ സമയം സേവനം ചെയ്യുന്ന ആയുർവേദ ഡോക്ടറും ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡണ്ടു കൂടിയായ ഡോ: ദിവ്യജിതിനെയും, സ്‌നേഹ ഭവൻ ചീഫ് പേട്രൺ സിസ്റ്റർ ജോസിയെയും ചടങ്ങിൽ മഹിളാ കോൺഗ്രസ് നേതാവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ധന്യാ സുരേഷ് മൊമന്റൊ നൽകി ആദരിച്ചു.
ഭാരതീയ ചികിൽസാ വകുപ്പിന്റെ സഹകരണത്തോടെയുള്ള ഔഷധങ്ങളുടെ വിതരണോദ്ഘാടനം കെ പി സി സി സെക്രട്ടറി എം.അസ്സിനാർ നിർവഹിച്ചു.
ഇന്ദിരാജി സെന്റർ ഫോർ എക്‌സലൻസ് ചെയർമാൻ പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌നേഹ ഭവൻ പേട്രൺ സിസ്റ്റർ ജോസി, ഡോക്ടർമാരായ ഷിംജി.പി.നായർ, ഡോ: റഹ്മത്തുള്ള, ജിതിൻ, നിധീഷ് യാദവ്, ശശി തോമസ്, സുധാകരൻ മoത്തിൽ, കെ.ഐ.തോമസ്സ്, അലൻ ബിജു, ലിസ്സി ജേക്കബ്, സിസ്സമ്മ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.