പാലാ: സ്ത്രീകളോടുള്ള പെരുമാറ്റവും മനോഭാവവും സമൂഹത്തിന്റെ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സ്ത്രീ സമൂഹത്തോടുള്ള കരുതൽ ഭാരത സംസ്‌കാരത്തിന്റെ അടയാളമാണെന്നും എം എൽ എ പറഞ്ഞു.

വനിതാദിനത്തോടനുബന്ധിച്ചു സംരംഭക ലീന ജോർജിനെ ആദരിച്ചു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. വനിതകൾ ഉൾപ്പെടെ 70 ജീവനക്കാർ ജോലി ചെയ്യുന്ന ജോർജ്ജിയൻ ഏജൻസീസ് സ്ഥാപനത്തിന്റെ ഉടമയാണ് ലീനാ ജോർജ്.