- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിൽവ്യൂ ചർച് ഓഫ് ഗോഡ്' ഗാർലാൻഡിൽ ഉൽഘാടനം ചെയ്തു
ഡാളസ്: കേരളത്തിലെ പ്രഥമ പെന്തക്കോസ്തു പ്രസ്ഥാനമായ ചർച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ ബ്രാഞ്ച് ഡാളസ് കൗണ്ടിയിലെ, ഗാർലാൻഡ് സിറ്റിയിൽ മാർച്ച് 6 ശനിയാഴ്ച വൈകിട്ട് റവ ഡോക്ടർ തിമോത്തി ഉൽഘാടനം ചെയ്തു.
ഹിൽവ്യൂ ചർച് ഓഫ് ഗോഡിന്റെ പ്രഥമ ലീഡ് പാസ്റ്റർ ആയി നിയമിതനായ നെൽസൺ ജോഷുവയുടെ പ്രാത്ഥനയോടുകൂടെ യോഗം ആരംഭിച്ചു. ഉൽഘാടനയോഗത്തിൽ റവ: ഡോക്ടർ ജോൺ ബോഡേക്കർ പ്രധാന സന്ദേശം നൽകി. പാസ്റ്ററന്മാരായ സിറിലൊ എഫ്രായിൻ,എബ്രഹാം കുരിയാക്കോസ്, ജെയിംസ് എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. ഡാളസിലെ ചർച് ഓഫ് ഗോഡിന്റെ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ചർച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റും, ഹിൽവ്യൂ ചർച് ഓഫ് ഗോഡിന്റെ ഫൗൻഡിങ് പാസ്റ്ററുമായ റവ: ജോൺസൻ തരകന്റെ പ്രാത്ഥനക്കും ആശീർവാദത്തിനും ശേഷം യോഗം അവസാനിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 മുതൽ 12 .30 വരെ ഉപവാസ പ്രാർത്ഥനയും ശനിയാഴ്ച രാത്രി 7 .00 മുതൽ 8 .30 യുവജനമീറ്റിങ്ങും മറ്റുമീറ്റിംഗുകളും ഞായറാഴ്ച രാവിലെ 10 .30 മുതൽ 12 .30 വരെ വിശുദ്ധആരാധനയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 4692609623, 4692742926