- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിയും കേയ്റ്റും തമ്മിലുള്ള ഊഷ്മള സൗഹൃദമാണോ മേഗനെ വഴക്കാളിയാക്കിയത്? അഹങ്കാരികളായ രാജദമ്പതികൾക്കെതിരെ ഒറ്റക്കെട്ടായി ബ്രിട്ടീഷ് ജനത
ഒരു സാധാരണ നാത്തൂൻ പോരാണോ ഇന്ന് ബ്രിട്ടീഷ് രാജകുടുംബത്തിനെ നാണം കെടുത്തുന്ന വിവാദ അഭിമുഖത്തിൽ വരെ എത്തിനിൽക്കുന്നത്? അതെയെന്ന് പലരും സംശയിക്കുന്നു. കെയ്റ്റുമായി മേഗനുണ്ടായ അസൂയകലർന്ന വെറുപ്പാണത്രെ എല്ലാത്തിനും പുറകിൽ. മേഗന് അസൂയ തോന്നുവാൻ ഏറെ കാരണങ്ങളുണ്ട്. ഒന്നാമത്, കെയ്റ്റ് ബ്രിട്ടീഷ് രക്തം പേറുന്ന ഒരു യുവതിയാണ്. മാത്രമല്ല, ജനിച്ചതും വളർന്നതും എല്ലാം ഇംഗ്ലണ്ടിൽ തന്നെ. അതുകൊണ്ടുതന്നെ, ചുറ്റുമുള്ളവരുമായി അനായസമായി അടുത്തിടപെടാൻ അവർക്ക് കഴിയുന്നു. ഇത് പലയിടങ്ങളിലും അവർക്ക് കൂടുതൽ പ്രാധാന്യം നേടിക്കൊടുക്കുന്നു.
എന്നാൽ അതിലും പ്രധാനമായത് കെയ്റ്റും ഹാരിയും തമ്മിലുണ്ടായിരുന്ന സൗഹൃദമായിരുന്നു. കെൻസിങ്ടൺ കൊട്ടാരത്തിന്റെ അയൽക്കാരിയാണ് കെയ്റ്റ്. അതുകൊണ്ടുതന്നെ വില്യമുമായുള്ള വിവാഹത്തിനു മുൻപ് തന്നെ ഹാരിയുമായി പരിചയമുണ്ടാകാനും ഇടയുണ്ട്. താൻ എന്നും വേണമെന്ന ആഗ്രഹിച്ച സഹോദരിയാണ് കെയ്റ്റ് എന്നാണ് ഹാരി പറയാറുണ്ടായിരുന്നത്. വില്യമും, കെയ്റ്റും ഹാരിയും എന്നും ഒരുമിച്ചുണ്ടായിരുന്നു. ലണ്ടൻ ഒളിംപിക്സായാലും, ഫിലിമിന്റെ പ്രീമിയർ ആയാലും ലണ്ടൻ മാരത്തൺ ആയാലും അവർ എന്നും ഒരുമിച്ചുണ്ടാകും.
ഈ മൂവർക്കിടയിലെ അസാധാരണമായ ഈ സ്നേഹബന്ധത്തിൽ താൻ ഒറ്റപ്പെടുന്നതായി മേഗന് തോന്നിയിരിക്കും. മൂവർക്കിടയിൽ നിലനിന്നിരുന്ന ഈ ഊഷ്മള സൗഹാർദ്ദമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായതെന്ന് ചില കൊട്ടാരം നീരീക്ഷകർ വിലയിരുത്തുന്നു. മേഗന് തൊന്നിയ, ഒറ്റപ്പെട്ടന്ന വികാരം സാവധാനം അസൂയയായി വളര്ന്നു വരുന്നതിനിടയിലാണ്, കെയ്റ്റിനെ കരയിച്ചു എന്ന പത്രവാർത്ത വരുന്നത്. അവിടെ നിന്നാണ് കെയ്റ്റിനോടുള്ള അസൂയ ഒരു തരം വെറുപ്പായി മാറാൻ തുടങ്ങുന്നത്. ഇതിന്റെ പരിണിതഫലമാണ് ഒപ്രാ വിൻഫ്രിക്ക് നൽകിയ അഭിമുഖം.
ഹാരിയേയും മേഗനേയും തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് ജനത
ഇന്നലെ നടത്തിയ ഒരു അഭിപ്രായ സർവ്വേയിൽ ഭൂരിപക്ഷം ബ്രിട്ടീഷുകാരും പറഞ്ഞത് ഹാരിയും മേഗനും ചെയ്തത് വലിയതെറ്റായിപ്പോയി എന്നാണ്. അവർ രാജ്ഞിയെ അപമാനിക്കുകയാണെന്നാണ് മിക്കവരും ചിന്തിക്കുന്നതും. കൊട്ടാരത്തിനകത്ത് വംശീയ വിവേചനം നടന്നു എന്ന മേഗന്റെ അവകാശവാദം വിശ്വസിക്കാൻ പക്ഷെ വളരെ കുറച്ചുപേർ മാത്രമേയുള്ളു. മേഗനെ അവിശ്വസിക്കുന്നവർക്കാണ് ഭൂരിപക്ഷം.
എന്നാൽ അവിടെയും ബ്രിട്ടന്റെ പുതിയ തലമുറ ഹാരിയുടെയും മേഗന്റേയുംകൂടെയാണ്. സർവ്വേയിൽ പങ്കെടുത്തവരിൽ മൂന്നിൽ ഒന്നു പേർമാത്രമാണ് ഓപ്രിയുടെ അഭിമുഖത്തെ അനുകൂലിച്ചതെങ്കിൽ, 18 നും 44 നും ഇടയിൽ പ്രായമുള്ളാവരിൽ പകുതിയിൽ അധികം പേരും ഹാരിയെ അനുകൂലിക്കുകയാണ്. അതേസമയം 45 ന് മേൽ പ്രായമുള്ളവർ ഇപ്പോഴും രാജകുടുംബത്തിനൊപ്പം തന്നെയാണ്. അതുപോലെ, വിവാഹ ദിവസം മുതൽ തന്നെ മാധ്യമങ്ങൾ തങ്ങളെ കുറിച്ച് മോശം വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു എന്ന മേഗന്റെ അവകാശവാദത്തേയും ബ്രിട്ടീഷ് ജനത പുച്ഛിച്ചുതള്ളുന്നു.