- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലില്ലെങ്കിലും പ്രചരണ ബോർഡിലൂടെ കളം നിറഞ്ഞ് പി.വി അൻവർ; നേട്ടങ്ങൾ എണ്ണി പറഞ്ഞുള്ള കൂറ്റൻ ഫളെക്സുകൾ നഗരത്തിൽ
നിലമ്പൂർ: നാട്ടിലില്ലെങ്കിലും പ്രചരണ ബോർഡിലൂടെ തെരഞ്ഞെടുപ്പ് കളം നിറഞ്ഞ് പി.വി അൻവർ. വികസന നേട്ടം പറഞ്ഞ കൂറ്റൻ ഫ്‌ളെക്‌സാണ് നിലമ്പൂരിൽ ഉയർന്ന് പൊങ്ങിയിരിക്കുന്നത്. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലാണ് അൻവർ ഇപ്പോഴുള്ളത്. തന്റെ സാന്നിധ്യം ഇല്ലെങ്കിലും അണികളുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരിക്കുകയാണ് അദ്ദേഹം.
അഞ്ച് വർഷത്തിനുള്ളിൽ 600 കോടിയുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഫ്‌ളെക്‌സിൽ പക്ഷേ, ഇടതു മുന്നണിയെക്കുറിച്ചോ പിണറായി വിജയൻ സർക്കാരിനെക്കുറിച്ചോ പരാമർശമില്ല. നിലമ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി അൻവറിന്റെ പേരു മാത്രമാണു സിപിഎം നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്.
സിയറ ലിയോണിൽ നിന്നുള്ള അൻവറിന്റെ തിരിച്ചുവരവു സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണു പരസ്യ ബോർഡുകൾ ഉയർന്നത്. ആഫ്രിക്കയിൽനിന്നു യാത്ര തിരിച്ച് നാളെ നാട്ടിൽ തിരിച്ചെത്തുമെന്ന് എംഎൽഎ കഴിഞ്ഞദിവസം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചെങ്കിലും ഇക്കാര്യം പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ക്വാറന്റീനിൽ കഴിയണമെന്നതിനാൽ ഒരാഴ്ചയ്ക്കുശേഷമേ അൻവറിനു പരസ്യ പ്രചാരണത്തിന് ഇറങ്ങാൻ കഴിയൂ. നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി മാർച്ച് 19 ആണ്