- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകൾ അമിതമായി വണ്ണം വയ്ക്കരുതെന്ന് മകളുമായി കരാർ ഉണ്ടാക്കി; അമിത വ്യായാമത്തിനു പുറമേ കടുത്ത ശിക്ഷകളും; ആൺമക്കൾക്കും നൽകിയത് കടുത്ത ശിക്ഷകൾ; അച്ചടക്കത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും പേരിൽ മക്കളെ ദ്രോഹിച്ച പിതാവ് അകത്തായ കഥ
ആരോഗ്യ സംരക്ഷണം വളരെ നല്ലൊരു കാര്യം തന്നെയാണ്. എന്നാൽ അധികമായൽ അമൃതും വിഷമാണെന്ന ചൊല്ലിന് ഇക്കാര്യത്തിലും പ്രസക്തിയുണ്ടെന്ന് തെളിയിക്കുകയാണ് ഇവിടെ. ആരോഗ്യ സംരക്ഷണവും ശരീരസൗന്ദര്യ സംരക്ഷണവും ഒരു ഭ്രാന്തായി മാറിയ ഒരു പിതാവിന്റെ കഥയാണിത്. തന്റെ മകളെകൊണ്ട് അയാൾ ഒരു കരാർ ഒപ്പിടുവിച്ചു, ജീവിതത്തിൽ ഒരിക്കലും തടിവയ്ക്കുകയില്ലെന്ന്. മാത്രമല്ല, മകളുടെ വണ്ണം കൂടുന്നുണ്ടോ എന്ന് നോക്കുവാൻ എല്ലാദിവസവും അയാൾ മകളെ തൂക്കി ഭാരം എത്രയെന്ന് നോക്കുകയും ചെയ്യുമായിരുന്നത്രെ.
ബെർക്ക്ഷയറിലെ വിൻഡ്സറിൽ നിന്നുള്ള റാഷിദ് ഖാഡ്ല എന്ന 56 വയസ്സുകാരൻ ഇപ്പോൾ ബാലപീഡന കുറ്റത്തിന് വിചാരണ നേരിടുകയാണ്. ഇപ്പോൾ മുതിർന്നവരായ മകൾ അമീറ, പുത്രന്മാരായ ഹിഷാം, കരിം എന്നിവർ കുട്ടികളായിരുന്നപ്പോൾ, ആരോഗ്യ സംരക്ഷണത്തിന്റെ പേരിൽ അവരെ പീഡിപ്പിച്ചിരുന്നു എന്നതാണ് കുറ്റം. കുട്ടികളെ കർശനമായി നിയന്ത്രിച്ചിരുന്ന പിതാവായിരിന്നു, താൻ എന്ത് ധരിക്കണം, എന്ത് കാണണം, എന്ത് സംസാരിക്കണം എന്നൊക്കെ തീരുമാനിച്ചിരുനത് എന്നാണ് ഇപ്പോൾ 23 കാരിയായ അമീറ പറയുന്നത്. ഏതൊക്കെ ടെലിവിഷൻ പരിപാടികൾ കാണണം എന്നതുവരെ പിതാവായിരുന്നുവത്രെ തീരുമാനിച്ചിരുന്നത്.
ആരോഗ്യ സംരക്ഷണത്തിലും, ശരീര സൗന്ദര്യം നിലനിർത്തുന്നതിലും അമിതാവേശം കാട്ടിയിരുന്ന ഇയാൾ തന്റെ മകളിൽ നിന്ന് ജീവിതത്തിൽ ഒരിക്കലും അമിതവണ്ണം വയ്ക്കുകില്ല എന്ന് കരാറിൽ ഒപ്പുവാങ്ങിച്ചുവത്രെ. അതുകൊണ്ടു തന്നെ അമിതമായ വ്യായാമങ്ങളിൽ ഏർപ്പെടേണ്ടി വന്നതായും അമീറ പറയുന്നു. അതിനുപുറമെ സ്പൂൺ കൊണ്ട് അടിക്കുകയും കൈകളിലും നെഞ്ചിലും ഇടിക്കുകയും ചെയ്യുമായിരുന്നുവത്രെ. ഒരിക്കൽ കസേരയെടുത്ത് തന്റെ നേർക്ക് എറിഞ്ഞതായും അവർ പറയുന്നു. ഒരിക്കൽ ഖണ്ഡ്ല തന്റെ ഇളയമകന്റെ നെഞ്ചിൽ ശക്തിയോടെ ഇടിച്ചതിന്റെ ഫലമായി ആ കുഞ്ഞിന് ശ്വാസം മുട്ടൽ പോലും അനുഭവപ്പെട്ടു.,
ഇന്ന് 18 വയസ്സുള്ള ഹിഷാം എന്ന മകനെ അന്ന് വീട്ടുജോലികൾ സാവധാനം ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ഇയാൾ ഇടിച്ചത്. കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന ക്രൂരതകാരണം വീടുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ച മൂത്ത മകൻ കരിം പറയുന്നത് പിതാവ് തനിക്ക് 15 വയസ്സുള്ളപ്പോൾ തലയിൽ അതിശക്തിയായി ഇടിക്കുകകാരണം താൻ താഴെ വീണു എന്നാണ്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ഖഡ്ല. ഒരിക്കൽ തന്റെ നേരെ കസേര വലിച്ചെറിഞ്ഞ് മുറിവേല്പിച്ച കാര്യം അമീറ കോടതിയിൽ പറഞ്ഞു. പിന്നീറ്റ് ഡോക്ടറുടെ അടുത്തെത്തിയപ്പോൾ ഫുട്ബോൾ കളിച്ചതുമൂലം സംഭവിച്ച പരിക്കാണെന്ന് കള്ളം പറഞ്ഞു.
ശാരീരിക പീഡനം മാത്രമല്ല, മാനസിക പീഡനവും കുട്ടികൾ എന്നനിലയിൽ തങ്ങൾക്ക് ഏൽക്കേണ്ടിവന്നിട്ടുണ്ടെന്ന് അമീറ പറഞ്ഞു. വിഢി എന്നും, പരമ തോൽവിയാണ് എന്നുമൊക്കെ പറഞ്ഞ് ആത്മവിശ്വാസം കെടുത്തുമായിരുന്നു എന്നും അവർ പറയുന്നു. ശരീര സംരക്ഷണത്തിൽ അമിത താത്പര്യമുണ്ടായിരുന്ന പ്രതി ജിംനേഷ്യത്തിലെ സ്ഥിരം സന്ദർശകനായിരുന്നു എന്ന് പ്രോസിക്യുട്ടർ കോടതിയെ ബോധിപ്പിച്ചു. ചില പഠനവൈകല്യങ്ങൾ നേരിടുന്ന ഇളയ മകൻ ഹിഷാമിനെ ക്രൂരമായി പീഡിപ്പിച്ചു ഇയാളെന്നും പ്രോസിക്യുട്ടർ കോടതിയിൽ ബോധിപ്പിച്ചു.
പീഡനം സഹിക്കാതെ ഹിഷാം സ്‌കൂളിലെ തന്റെ ഉറ്റസുഹൃത്തുക്കളോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് അവർ അദ്ധ്യാപകരെ അറിയിച്ചു. അദ്ധ്യാപകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഖഡ്ലേയ് അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് കേസ് വിചാരണക്കെത്തിയപ്പോഴാണ് ഇയാളുടെ കൂടുതൽ ക്രൂരതകൾ പുറത്തുവരുന്നത്. കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് ഇയാളെന്നാണ് പ്രൊസിക്യുഷൻ കോടതിൽ പറഞ്ഞത്.