- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ തീയതിയിൽ അനിശ്ചിതത്വം തുടരുന്നു; ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പൊതുപരീക്ഷകൾ നീട്ടുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. നീട്ടാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വിട്ടു. അപേക്ഷ പരിശോധിച്ച കമ്മിഷൻ പുതുതായി ഉദ്ദേശിക്കുന്ന പരീക്ഷാ തീയതിയും പോളിങ് ബൂത്തുകളായ സ്‌കൂളുകളുടെ വിവരങ്ങളും സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെ ആ വിവരങ്ങൾ കൈമാറിയെങ്കിലും മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
നേരത്തേ നിശ്ചയിച്ചതു പ്രകാരമാണെങ്കിൽ അടുത്ത ബുധനാഴ്ചയാണ് പരീക്ഷകൾ തുടങ്ങേണ്ടത്. അങ്ങനെയെങ്കിൽ വിദ്യാർത്ഥികൾ പഠനത്തിൽ മുഴുകേണ്ട സമയമായി. വിദ്യാർത്ഥികളെ മാനസിക സമ്മർദത്തിലാക്കുംവിധം തീരുമാനം നീണ്ടതിൽ രക്ഷിതാക്കൾക്കും പ്രതിഷേധമുണ്ട്.