മുംബൈ: ജഡ്ജിയെ ചെരുപ്പിന് എറിഞ്ഞ വിചാരണ തടവുകാരന് രണ്ട് വർഷത്തെ കഠിന തടവ്. രണ്ട് കൊല്ലം മുൻപ് ജഡ്ജിക്കു നേരെ ചെരിപ്പെറിയുകയും അസഭ്യം പറയുകയും ചെയ യുവാവിനാണ് ജയിൽ ശിക്ഷ. നവിമുംബൈയിൽ നിന്നുള്ള തൊഴിലാളി ഗണേശ് ലക്ഷ്മൺ ഗായ്ക്ക്വാഡിനാണ് (35) അഡീഷനൽ സെഷൻസ് കോടതിയുടെ ശിക്ഷ.

കോടതി ഏർപ്പെടുത്തിയ അഭിഭാഷകൻ ഹാജരാകാത്തതുമായി ബന്ധപ്പെട്ടാണു ഗണേശ് കുപിതനായതും മോശമായി പെരുമാറിയതും.