- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയ്ക്ക് സെക്കൻഡ്ഷോ അനുവദിച്ചപ്പോൾ നാടകക്കാരന് മാത്രം വേദിയില്ല; ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്ന് ഹരീഷ് പേരടി
ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്ന് ഹരീഷ് പേരടി. നാടകങ്ങൾക്ക് വേദി അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി രംഗത്തത്തിയത്. സിനിമയ്ക്ക് സെക്കൻഡ്ഷോ അനുവദിച്ചപ്പോൾ നാടകക്കാരന് മാത്രം വേദിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു. രണ്ടാംതരം പൗരനായി ജീവിക്കാൻ പറ്റില്ലെന്നും ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്നും ഹരീഷ് വ്യക്തമാക്കി.
'സിനിമക്ക് സെക്കൻഡ്‌ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല. ഐഎഫ്എഫ്‌കെ നടന്നു...Itfok (രാജ്യാന്തര തിയറ്റർ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ....ഇടതുപക്ഷസർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം..ലാൽസലാം...'ഹരീഷ് പേരടി കുറിച്ചു.