മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചുകൊണ്ട് ഇന്നലെ 13,659 പേരാണു പോസിറ്റീവായത്. ആകെ പോസിറ്റീവ് 22,52,057. 54 പേർ കൂടി മരിച്ചതോടെ ആകെ മരണം 52,610. മുംബൈയിൽ ഇന്നലെ 1539 പേർക്കും ധാരാവിയിൽ 12 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

താനെ ജില്ലയുടെ ഗ്രാമീണ മേഖലകളിൽ 5 മുതൽ 8 വരെ ക്ലാസുകൾക്ക് 15 മുതൽ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ധാരാവിയിൽ ഇന്നലെ 12 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.