- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എലിസബത്ത് രാജ്ഞി ഫോണിലൂടെ ഹാരിയെ വിളിച്ചു പ്രശ്നപരിഹാരം തേടും; ആരും ഒന്നും മിണ്ടരുതെന്ന് വിപ്പ് നൽകി രാജ്ഞി; കോമൺവെൽത്ത് രാജ്യങ്ങൾ ബ്രിട്ടീഷ് അധികാരത്തിനെതിരെ രംഗത്ത്
പ്രതീക്ഷിച്ചതിലും വലിയ ആഘാതമാണ് ഹാരിയുടെയും മേഗന്റെയും അഭിമുഖംരാജമുടുംബത്തിന് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില സൂചനകൾ. ഹാരിയുമായി സമാധാനം ഉണ്ടാക്കാൻ രാജ്ഞി തന്നെ മുന്നിട്ടിറങ്ങുമെന്ന് അറിയുന്നു. ഏതായാലും കൊട്ടാരത്തിലെ മറ്റ് അംഗങ്ങളോടും ജീവനക്കാരോടും ഇക്കാര്യത്തെ കുറിച്ച് പരസ്യ പ്രതികരണങ്ങൾ ഒന്നും തന്നെ പാടില്ലെന്ന് രാജ്ഞി ഉത്തരവ് നൽകിക്കഴിഞ്ഞു. ഹാരിയുമായും മേഗനുമായും ഫോണിൽ രാജ്ഞി നേരിട്ട് ബന്ധപ്പെടുമെന്നാണ് ചില വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
നേരത്തെ ബക്കിങ്ഹാം പാലസിന്റെ ഒരു പ്രസ്താവനയെ കുറിച്ച് ഹാരിയേയും മേഗനേയും അറിയിച്ചിരുന്നെങ്കിലും അത് ഔദ്യോഗികമായി ആയിരുന്നു. ഇപ്പോൾ അവശ്യം വ്യക്തിപരമായ സംസാരമാണെന്നാണ് രാജ്ഞി വിശ്വസിക്കുന്നത്. ഇത്തരത്തിലുള്ളത് പക്വതയ്യാർന്ന ഒരു തീരുമാനമാണെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. വില്യമും ചാൾസും തീർത്തും അസ്വസ്ഥരാണ്, പ്രത്യേകിച്ചും വംശീയ വെറിയുടെ കാര്യത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കേണ്ടിവന്നതിനാൽ. ഇങ്ങനെയൊരു സാഹചര്യത്തിൽ, രാജ്ഞിയുടെ സമീപനം പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകാതെയിരിക്കാൻ സഹായിക്കും.
അതേസമയം, പ്രതീക്ഷിച്ചതിലുമപ്പുറമുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഈ വിവാദ അഭിമുഖം സൃഷ്ടിച്ചേക്കാം എന്നതിന്റെ സൂചനകൾപുറത്തുവരുന്നു. കോമൺവെൽത്തിലെ പല രാജ്യങ്ങളും രാജകുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നുകഴിഞ്ഞു. വംശീയ വെറിയും, വൈകാരികമായി കഷ്ടപ്പെടുന്ന ഒരു സ്ത്രീയുടെ നേരെ കാണിച്ച അവഗണനയും ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നാണ് മുൻ ആസ്ട്രേലിയൻ പ്ര്ധാനമന്ത്രി മാൽക്കോമ്മ് ടേൺബുൾ പറഞ്ഞത്. ഇത്തരത്തിലുള്ള ഒരു ഭരണാധികാരിയെ രാജ്യത്തിന് നേതൃത്വം നൽകാൻ ആവശ്യമാണോ എന്ന കാര്യം ആസ്ട്രേലിയ ചിന്തിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടിയുടെ നിറത്തെക്കുറിച്ച് രാജകുടുംബത്തിൽ നിന്നും പരാമർശമുണ്ടായി എന്ന മേഗന്റെ വാക്കുകൾ ദക്ഷിണാഫ്രിക്ക, ജമൈക്ക, ബാർബഡോസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലും കനത്ത വിവാദമുണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെവൃത്തികെട്ട അവശിഷ്ടമായ വംശീയ വെറി ഇപ്പോഴും രാജകുടുംബം പേറുന്നു എന്നാണ് പരക്കെ ഉയരുന്ന വിമർശനം. 54 രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്തിന്റെ ഭാവിയെ ഇത് ഗുരുതരമായി ബാധിക്കും എന്നുതന്നെയാണ് ഈ സംഭവ വികാസങ്ങൾ വിരൽചൂണ്ടുന്നത്. പഴയ ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളുമായി ചേർന്ന് കോമൺവെൽത്ത് രൂപീകരിക്കുന്നതിൽ എലിസബത്ത് രാജ്ഞിയായിരുന്നു പ്രധാന പങ്ക് വഹിച്ചതെന്നും പ്രത്യേകം ഓർക്കേണ്ടതുണ്ട്.
രാജ്ഞിയുടെ കാലശേഷം, അടുത്ത അവകാശിയെ ആസ്ട്രേലിയയുടെ രാഷ്ട്രത്തലവനാക്കുന്ന നടപടിവേണ്ടെന്ന് വയ്ക്കണമെന്ന് ടേൺബുൾ പറഞ്ഞു. ബ്രിട്ടന്റെ രാജ്ഞി, തങ്ങളുടെ രാഷ്ട്രത്തിന്റെ തലവ ആകുന്ന പതിവ് വേണ്ടെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. അതേസമയം കാനഡയിലെ പ്രതിപക്ഷകക്ഷിയായ ന്യു ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിങ് ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഇത്തരത്തിലൊരു പരമ്പരാഗതരാഷ്ട്രത്തലവന്മാരെ കൊണ്ട് കനേഡിയൻ ജനതയ്ക്ക് യാതോരു ഉപകാരവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ആഫ്രിക്കയിലും രാജകുടുംബത്തിനെതിരെ രോഷം പുകയുകയാണ്. ''ഇത് ബ്രിട്ടീഷ് രാജകുടുംബമാണ്, ഇതിൽ കൂടുതൽ എന്താണ് അവരിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുക? നമ്മളെ വർഷങ്ങളോളം അടിച്ചമർത്തിയവരാണ്.'' എന്നായിരുന്നു ഒരാൾ ട്വീറ്റ് ചെയ്തത്. കോമൺവെൽത്ത് രാജ്യത്തലവന്മാർ, രാജ്ഞിയോടൊപ്പം അത്താഴവിരുന്നുണ്ണാൻ ഇനിയും അഭിമാനിക്കുമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഒരു ആഫ്രിക്കൻ സഹോദരിയാണ് അപമാനിക്കപ്പെട്ടതെന്ന് മറ്റൊരാൾ ചൂണ്ടിക്കാണിക്കുന്നു. കോമൺവെൽത്ത് രാജ്യങ്ങളോട് മാനസിക അടിമത്തത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള ആഹ്വാനങ്ങളും പുറത്തുവരുന്നുണ്ട്. ഏതായാലും, ഹാരിയുടെയും മേഗന്റേയും അഭിമുഖത്തെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല കടന്നൽക്കൂട്ടിൽ തന്നെയാണ് അവർ കല്ലെറിഞ്ഞിരിക്കുന്നത്.