- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെന്റിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത് കാണാതെ പോയ സാറയുടെ മൃതദേഹം; ലണ്ടനിൽ അറസ്റ്റിലായത് വിദേശ എംബസി ജീവനക്കാർക്ക് സുരക്ഷയൊരുക്കുന്ന ബ്രിട്ടീഷ് പൊലീസുകാരൻ
തെക്കൻ ലണ്ടനിലെ കാൽഫാമിൽ നിന്നും മാർച്ച് 3ന് ദുരൂഹമായി അപ്രത്യക്ഷയായ സാറാ എവെറാർഡ് എന്ന 33 കാരിയുടെ മൃതദേഹം കെന്റിലെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തു. കാൽഫമിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ ഈ യുവതി അവിടെനിന്നും പോയതിനുശേഷം കാണാതെയാവുകയായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ ചുമതലയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇതുസംബന്ധിച്ച് ചൊവാഴ്‌ച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ വെസ്റ്റ്മിനിസ്റ്റർ പാലസിൽ ജോലിചെയ്യുന്ന വിയാൻ കോസൻസ് എന്ന 48 കാരനെയാണ് ഇത് സംബന്ധിച്ച് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്‌ച്ച നീണ്ട അന്വേഷണത്തിനുശേഷം മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതായി മെട്രോപോളിറ്റൻ പൊലീസ് കമ്മീഷണർ ക്രെസ്സിഡ ഡിക്കും സ്ഥിരീകരിച്ചു. എന്നാൽ ഇത് സാറയുടെതാണൊ എന്നകാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല എന്നാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം. സാറയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് കോസെൻസിനെ ചൊവ്വാഴ്‌ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ കൊലപാതകകുറ്റവും അയാളിൽ ചുമത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
അതേസമയം, കെന്റിൽ നിന്നും 39 വയസ്സുള്ള ഒരു സ്ത്രീയെ കൂടി അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചു. കുറ്റവാളിയെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇവർ അറസ്റ്റിലായത്. തികച്ചും ദുരൂഹമായ സാഹചര്യത്തിൽ സാറയുടെ തിരോധാനം നഗരത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. കാൽഫാമിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ സാറയെ അവസാനം കണ്ടത് കാൽഫാം കോമണിലായിരുന്നു. പോയെണ്ടേഴ്സ് റോഡിലെ ഒരു സി സി ടി വി കാമറയിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത് രാത്രി 9.30 നുള്ള ദൃശ്യമാണ്. ഇതിനുശേഷം ആരും സാറയെ കണ്ടിട്ടില്ല.
സാറായുടെ തിരോധാനം അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ ആരംഭിച്ചു. പൊലീസിനെയും വിവരം അറിയിച്ചു. പോയണ്ടേഴ്സ് റോഡിലെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പൊലീസിനൊപ്പം ഫൊറെൻസിക് ടീമും പങ്കെടുത്തു. പാതിരാത്രിക്ക് മുൻപ് തന്നെ വെയ്ൻ കോസെൻസിനെ , തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് അറസ്റ്റ് ചെയ്തു. അയാളെ സഹായിച്ചതിന് 39 കാരിയായ ഒരു സ്ത്രീയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മാർച്ച് 3 ന് സാറയെ കാണാതായ സ്ഥലത്തിനടുത്തുവച്ച് മറ്റൊരു വാഹനത്തിന്റെ ഡാഷ് കാമറയിൽ കോസൻസിന്റെ കാറിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇതായിരുന്നു പൊലീസിന് അയാളുടെ മേൽ സംശയം തോന്നാൻ കാരണം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഈ പൊലീസുകാരനെ, സാറയ്ക്ക് വേണ്ടിയുള്ള തിരച്ചിലിൽ പങ്കെടുപ്പിച്ചിരുന്നില്ല. പകരം ആദ്യം മുതൽ തന്നെ അയാളെ വീട്ടിൽ തടവിലാക്കുകയായിരുന്നു പൊലീസ് ചെയ്തത്. രണ്ട് മെമ്മറി കാർഡുകളും ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.
വി ഐ പി കളുടെ സുരക്ഷാ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനാണ് പ്രതി എന്നത് സംഭവം ഏറെ വിവാദമാക്കിയിട്ടുണ്ട്. മാത്രമല്ല, തിരക്കേറിയ ഒരു തെരുവിൽ നിന്നും ഒരു യുവതിയെ തട്ടിക്കൊണ്ടു പോവുക എന്നു പറഞ്ഞാൽ ലണ്ടൻ നഗരത്തിൽ സ്ത്രീകൾക്ക് എത്രമാത്രം സുരക്ഷയുണ്ട് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും കേസ് സംബന്ധിച്ച് കൂടുതൽവിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.