വസാനം ഹാരിയെ തടുക്കാന സഹോദർൻ വില്യം തന്നെ രംഗത്തെത്തി.ഓപ്ര വിൻഫ്രിയുടെ അഭിമുഖം സംപ്രേഷണം ചെയ്തുകഴിഞ്ഞുള്ള തന്റെ ആദ്യ ഔദ്യോഗിക കർമ്മത്തിൽ പങ്കെടുക്കവെയാണ് വില്യം രാജകുമാരൻ തന്റെ കുടുംബത്തെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തിയത്. മനസ്സിൽ വംശവെറി കൊണ്ടുനടക്കുന്ന ഒരു കുടുംബമല്ല തങ്ങളുടേതെന്ന് ഹാരി വിശദീകരിച്ചു. മാത്രമല്ല, ഈ അഭിമുഖം സംപ്രേഷണം ചെയ്ത ശേഷം താൻ തന്റെ സഹോദരനുമായി സംസാരിച്ചിട്ടില്ലെന്നും വില്യം വ്യക്തമാക്കി.

ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും ആരും ഇതുവരെ ഈ അഭിമുഖത്തിൽ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നില്ല. തനിക്ക് ജനിക്കാൻ പോകുന്ന കുട്ടിയുടെ ചർമ്മത്തിന്റെ നിറത്തേക്കുറിഛ്ക് രാജകുടുംബത്തിലെ ഒരംഗം പരാമർശിച്ചു എന്ന മേഗന്റെ ആരോപണമാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആഗോളാടിസ്ഥാനത്തിൽ തന്നെ അത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ യശസ്സിന് കളങ്കം ചാർത്തിയിട്ടുണ്ട്. ആത്മഹത്യയുടെ അടുത്തെത്തുന്ന അത്രയും മാനസിക പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ഒരു കൗൺസിലറെ സമീപിക്കാൻ രാജകൊട്ടാരം സമ്മതിച്ചില്ല എന്ന ആരോപണവും ഗുരുതരമായ ഒന്നാണ്.

കിഴക്കൻ ലണ്ടനിലെ സ്‌കൂൾ 2 വിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യ വികസനവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കാനായിരുന്നു വില്യം എത്തിയത്. ആ അവസരത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ പരാമർശങ്ങൾക്ക് എതിരെ പരസ്യ പ്രതികരണം നടത്തുക എന്നത് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കിടയിൽ പതിവുള്ള കാര്യമല്ല, ഇന്നലെ എലിസബത്തു രാജ്ഞിയും ഈ അഭിമുഖത്തിൽ ഉയർത്തിയ ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നു. ഇതുതന്നെ ആ ആരോപണങ്ങൾ രാജകുടുംബത്തിൽ എത്രമാത്രം ആഴത്തിൽ തറച്ചിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളു,

അതേസമയം രാജ്ഞിയും ചാൾസ് രാജകുമാരനും വില്ല്യമിനെ പിന്തുണച്ച് രംഗത്തെത്തി. വളരെ നല്ല രീതിയിലുള്ള പ്രതികരണമായിരുന്നു വില്യമിന്റെതെന്നാണ് കൊട്ടാരത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കരുതുന്നത്. പക്വതയ്യാർന്ന, രാജകുടുംബത്തിന്റെ അന്തസ്സിനു ചേർന്ന പ്രതികരണം എന്നാണ് അവർ പറഞ്ഞത്. രാജ്ഞിയുടെയും ചാൾസ് രാജകുമാരന്റെയും പൂർണ്ണ പിന്തുണ വില്യമിനുണ്ടെന്ന് ബക്കിങ്ഹാം പാലസ് വൃത്തങ്ങളും ക്ലെയറൻസ് ഹൗസ് വൃത്തങ്ങളും അറിയിച്ചു.

ഭാര്യ കെയ്റ്റിനൊപ്പം ഒരു സ്‌കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു വില്യം രാജകുമാരന് മാധ്യമങ്ങളെ നേരിടേണ്ടി വന്നത്. നിങ്ങളുടെ കുടുംബം വംശവെറിയന്മാരുടെ കുടുംബമാണോ എന്ന് ഒരു മാധ്യമപ്രവർത്തകൻ നേരിട്ടു ചോദിക്കുകയായിരുന്നു. അഭിമുഖത്തെ പറ്റി മാധ്യമപ്രവർത്തകർ ചോദിക്കും എന്ന് വില്യം പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖത്തടിക്കുന്നതുപോലുള്ള ചോദ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അതിനു മുന്നിൽ പതറാതെ ഉറച്ച ശബ്ദത്തിൽ തന്നെയാണ് തങ്ങളുടെ കുടുംബം വംശവെറിയന്മാരുടെ കുടുംബമല്ല എന്നു പറഞ്ഞത്.ം

അതിനു തൊട്ടുപുറകെയായിരുന്നു ഹാരിയുമായി സംസാരിച്ചോ എന്ന ചോദ്യം. ഇരു സഹോദരന്മാർക്കിടയിൽ വന്ന ശത്രുതയുടെ ആഴം മനസ്സിലാക്കാൻ ഉതകുന്നതായിരുന്നു ഉത്തരം. താൻ സഹോദരനുമായി സംസാരിച്ചില്ല എന്നു തന്നെയായിരുന്നു വില്യമിന്റെ ഉത്തരം. എന്നാൽ, കൂടുതൽ വിവാദങ്ങൾക്ക് വഴിതെളിക്കാതെ, ഉടൻ തന്നെ സഹോദരനുമായി സംസാരിക്കുമെന്നും വില്യം കൂട്ടിച്ചേർത്തു.