- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടും കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ഇന്നലെ 6753 രോഗികളും 181 മരണങ്ങളും മാത്രം; ബ്രിട്ടൻ സമ്പൂർണ്ണ വിജയത്തിലേക്ക്
കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടൻ അന്തിമ വിജയത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞയാഴ്‌ച്ചയിലേതുമായി താരതമ്യം ചെയ്യുമ്പോൾ രോഗവ്യാപനത്തിൽ നേരിയ ഒരു വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നത് ഒരു സത്യമാണ്. അതേസമയം, രോഗപരിശോധനകളുടെ എണ്ണം കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട് എന്ന യാഥാർത്ഥ്യം കൂടി കണേണ്ടതുണ്ട്. അത് കണക്കിലെടുത്താൽ ഇന്നലെ ഉണ്ടായ 2.7 ശതമാനത്തിന്റെ വർദ്ധനവ് രോഗ്യവ്യാപനം വർദ്ധിക്കുന്നു എന്നതിനുള്ള തെളിവായി കാണാൻ കഴിയില്ല.
രണ്ടു മാസങ്ങൾക്ക് ശേഷം ഇതാദ്യമായി പ്രൈമറി-സെക്കണ്ടറി വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് എത്തിയതോടെയാണ് സർക്കാർ പരിശോധനകളുടെ എണ്ണം കുത്തനെ ഉയർത്തിയത്. തിങ്കളാഴ്‌ച്ചയ്ക്കും ബുധനാഴ്‌ച്ചയ്ക്കും ഇടയിലായി 4.5 മില്ല്യൺ പി സി ആർ പരിശോധനകളുമ്മ് റാപിഡ് ലാറ്ററൽ ഫ്ളോ സ്വാബുകളുമാണ് നടത്തിയത്. കഴിഞ്ഞയാഴ്‌ച്ച് ഈ മൂന്നു ദിവസങ്ങൾ നടത്തിയതിന്റെ ഇരട്ടിയോളം വരും ഇത്.
അതേസമയം, വ്യാപനത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കുന്ന മറ്റൊരു മാനദണ്ഡമായ കോവിഡ് മരണനിരക്കിൽ കുറവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 181 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുകളുമായി തുലനം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതുപോലെ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകുന്നുണ്ട്.
ഈ ശുഭവാർത്തകൾക്കൊപ്പം, വാക്സിൻ പദ്ധതിയും ഭംഗിയായി മുന്നോട്ടുപോകുന്നു എന്ന വസ്തുത ബ്രിട്ടന് കൂടുതൽ ആത്മവിശ്വാസം പകരുന്നു. ഇന്നലെ മാത്രം 3,40,000 പേർകാണ് പ്രതിരോധ കുത്തിവയ്പ് നടത്തിയത്. ഇതിൽ 2.4 ലക്ഷത്തോളം പേർക്ക് ആദ്യ ഡോസാണ് നല്കിയത്. ഇതോടെ ബ്രിട്ടനിൽ രണ്ടരക്കോടി ആളുകൾക്ക് ഇതുവരെ വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചിട്ടുണ്ട് എന്ന സ്ഥിതിവിശേഷം വന്നിട്ടുണ്ട്. അതായത് മൊത്തം ജനസംഖ്യയുടെ മൂന്നിൽ ഒന്ന് പേർക്കെങ്കിലും ഇപ്പോൾ ഭാഗികമായെങ്കിലും കോവിഡിനെതിരെ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട് എന്നർത്ഥം.
രോഗ വ്യാപനം കുറയുകയും വാക്സിൻ പദ്ധതി അതിവേഗം മുന്നോട്ട് പോവുകയും, അതിർത്തിക്ക് വടക്ക് നിക്കോളാ സ്റ്റർജൻ സ്‌കോട്ട്ലാൻഡിലെ ലോക്ക്ഡൗൺ അതിവേഗം നീക്കം ചെയ്യുവാനുള്ള പദ്ധതികൾ രൂപീകരിക്കുകയും ചെയ്തതോടെ ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് നീക്കണമെന്ന ആവശ്യത്തിന് ശക്തിവർദ്ധിച്ചു. അതേസമയം ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തിറക്കിയ കണക്കിൽ കാണുന്നത് മാർച്ച് 5 ലെ കണക്ക് പ്രകാരം ഇംഗ്ലണ്ടിൽ 1 ലക്ഷം പേരിൽ 61 പേർക്ക് കോവിഡ് ബാധ ഉണ്ടാകുമ്പോൾ സ്‌കോട്ട്ലാൻഡിൽ ഇത് 62.9 പേർക്കാണ് എന്നാണ്.
ഇതുകൂടി വന്നതോടെ ലോക്ക്ഡൗൺ നീക്കം ചെയ്യാൻ ബോറിസ് ജോണസനു മേൽ സമ്മർദ്ദം ഏറുകയാണ്. രോഗവ്യാപനവും മരണവും കുറഞ്ഞതോടെ സ്‌കോട്ട്ലാൻഡിൽ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ വരികയാണ്. രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള, പരമാവധി നാലുപേക്ക് വരെ ഒരു കാപ്പികുടിക്കാനോ, അല്ലെങ്കിൽ ചെറിയൊരു വിനോദത്തിനായോ വാതിൽപ്പുറ ഇടങ്ങളിൽ ഒത്തുചേരുവാനുള്ള അനുമതി നൽകി. ഇത് ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
അതുപോലെ എട്ട് വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ സ്‌കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു. മുതിർന്ന കുട്ടികളുടെ സ്‌കൂളുകൾ മാർച്ച് 15 മുതൽ പ്രവർത്തനം ആരംഭിക്കും. സ്‌കോട്ട്ലാൻഡ് അതിവേഗത്തിൽ ലോക്ക്ഡൗൺ നീക്കം ചെയ്യാൻ ഒരുങ്ങുമ്പോഴും, ബോറിസ് ജോൺസൺ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. കരുതലോടെ ഘട്ടം ഘട്ടമായി തന്നെ മുന്നോട്ടു പോകാനാൺ പ്രധാനമന്ത്രിയുടെ തീരുമാനം. ഓരോ ഘട്ടത്തിനും ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക.