ർത്തമാനകാല സംഭവങ്ങൾ വിശകലനം ചെയ്യുന്ന റേഡിയോ 4 ലെ ടുഡേ എന്ന പരിപാടി ഇനിമുതൽ അവതരിപ്പിക്കുക ബി ബി സി എഡിറ്റർ അമൽ രാജനായിരിക്കും. തുടർച്ചയായി 30 വർഷക്കാലം ഈ പരിപാടി അവതരിപ്പിച്ച് ബ്രിട്ടീഷുകാരുടെ ഹൃദയത്തിൽ കയറിപ്പറ്റിയ ജോൺ ഹംഫ്രി വിരമിച്ച ഒഴിവിലാണ് അമൽ അവതാരകനാകുന്നത്. ജസ്റ്റിൻ വെബ്, മിഷാൽ ഹുസൈൻ, മാർത്ത കീർണി, നിക്ക് റോബിൻസൺ എന്നിവർക്കൊപ്പമായിരിക്കും അമൽ ഈ പരിപാടി അവതരിപ്പിക്കുക.

ഇന്ന് ബ്രിട്ടീഷ് മാധ്യമരംഗത്ത് ഏറ്റവും ജനസ്വാധീനമുള്ള ഒരു പരിപാടിയാണിത്. നിലവിൽ ബി ബി സി യുടെ മീഡിയാ ഷോകൾക്ക് നേതൃത്വം നൽകുന്ന മീഡിയ എഡിറ്റർ കൂടിയായ അമൽ രാജൻ പറയുന്നു. ലോകത്തിലെ മുൻനിരക്കാരായ ഒരു കൂട്ടം പ്രതിഭകളായിരുന്നു. ഈ പരിപാടിയെ ഇത്രയും ജനപ്രിയമായ ഒന്നാക്കിയത്. അവരുടെ പാത പിന്തുടരാൻ തന്നെയാണ് തീരുമാനമെന്ന് അമൽ പറഞ്ഞു. കൂടെ ചില പുതിയ പരീക്ഷണങ്ങളും ഉണ്ടാകും.

വാർത്തകൾ പുനസൃഷ്ടിക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും, ഏതൊരു കാര്യത്തിലും തുറന്ന സമീപനമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി സത്യത്തിനോട് അടുത്തു നിൽക്കുക എന്നതായിരിക്കും തന്റെ നയം എന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൽക്കത്തയിൽ ജനിച്ച അമൽ രാജന്റെ മാതാവ് പൂന സ്വദേശിയാണ്. അച്ഛൻ തമിഴ്‌നാട്ടിലെ കുമ്മ്ഭകോണം സ്വദേശിയും. അമലിനു മൂന്നു വയസ്സുള്ളപ്പോഴാണ് കുടുംബം ബ്രിട്ടനിലേക്ക് താമസം മാറ്റുന്നത്. ഫൈവ് നെറ്റ്‌വർക്കിലെ ദി റൈറ്റ് സ്റ്റഫ് എന്ന പരിപാടിയിലൂടെയായിരുന്നു അമൽ ടെലിവിഷൻ രംഗത്തേക്ക് കടന്നുവരുന്നത്.

2013-ൽ ദി ഇൻഡിപെൻഡന്റ് എന്ന പത്രത്തിന്റെ എഡിറ്ററായി നിയമിതനായതോടെ ബ്രിട്ടനിലെ ഒരു ദേശീയ പത്രത്തിന്റെ ആദ്യത്തെ വെള്ളക്കാരനല്ലാത്ത എഡിറ്റർ എന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി ബി ബി സിയിൽ മീഡിയ എഡിറ്ററായി ജോലിനോക്കുന്നു. അതേ സ്ഥാനത്ത് തുടര്ന്നു കോണ്ടുതന്നെയായിരിക്കും അമൽ ടുഡെ എന്ന പരിപാടിയും അവതരിപ്പിക്കുക. നേരത്തേ റേഡിയോ 4 ന്റെ പ്രോഗ്രാം എഡിറ്ററായി ഒവേന ഗ്രിഫ്തിനെനിയമിച്ചിരുന്നു. സാറാ സാൻഡ്സിന്റെ ഒഴിവിലായിരുന്നു ഇത്.

ഇതുകൂടാതെ ബി ബി സി 2 വിനു വേണ്ടി രണ്ട് ഭാഗങ്ങളായുള്ള ഒരു റോയൽ ഇന്റർവ്യു കൂടി അമൽ അവതരിപ്പിക്കുന്നുണ്ട്. ഒരു തലമുറയുടെ, ഏറ്റവും നാടകീയമായ രംഗങ്ങൾ നിറഞ്ഞ ഒരു കാലത്തിന്റെ കഥയായിരിക്കും ഇതെന്നാണ് അമൽ പറയുന്നത്. രാജകുടുംബത്തിലെ ഇളം തലമുറ മാധ്യമങ്ങളുമായി വളരെ വ്യത്യസ്തമായ രീതിയിൽ ബന്ധം പുലർത്താൻ തുടങ്ങിയ കാലത്ത് ആരംഭിക്കുന്നതായിരിക്കും ഇതിലെ സംഭവവികാസങ്ങൾ.ഇന്നിന്റെ ജീവിതത്തിന് രൂപമാറ്റം വരുത്തിയ പല പ്രധാനവ്യക്തികളുമായുള്ള അഭിമുഖങ്ങളും ഇതിൽ ഉണ്ടാകും.