ലയാളത്തിന്റെ പ്രിയതാരം ഭാമ അമ്മയായി. പെൺകുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ഭാമയും ഭർത്താവ് അരുണും. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഭാമയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരസാന്നിധ്യം കൊണ്ട് നിറഞ്ഞ വിവാഹം. ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.

ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാർത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഭാമ. 2016 ൽ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.