- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിയുടെയും മേഗന്റേയും അഭിമുഖം ബ്രിട്ടീഷ് സമൂഹത്തെ നെടുകെ പിളർന്നു; ഹാരിയുറ്റെ ജനപിന്തുണ 3 ശതമാനം താഴ്ന്നപ്പോൾ മേഗന്റെ പിന്തുണ ഇടിഞ്ഞത് 13 ശതമാനം; ഓപ്ര വിൻഫ്രി ബ്രിട്ടീഷ് രാജകുടുംബത്തെ ചിന്നഭിന്നമാക്കിയത് ഇങ്ങനെ
ഒരുപക്ഷെ ലോകത്തെ ഇതുപോലെ സ്വാധീനിച്ച മറ്റൊരു ടെലിവിഷൻ പരിപാടി ഈ അടുത്തകാലത്തൊന്നു ഉണ്ടായിട്ടുണ്ടാകില്ല. ബ്രിട്ടീഷ് ജനതയെമാത്രമല്ല, ലോക രാജ്യങ്ങളെ വരെരണ്ട് ചേരികളിലാക്കാൻ തക്ക സ്വാധീനം ചെലുത്താനായി ഹാരിയുടെയും മേഗന്റേയും ടെലിവിഷൻ അഭിമുഖത്തിന് ലോകമാകമാനമായി ഇതുവരെ 50 ദശലക്ഷം പേർ ഈ പരിപാടി കണ്ടു എന്നാണ് കണക്കുകൾ പറയുന്നു. പലയിടങ്ങളിലും ഇത് സംപ്രേഷണം ചെയ്യാൻ ഇരിക്കുന്നതേയുള്ളു.
എലിസബത്ത് രാജ്ഞി മുൻകൈ എടുത്ത് രൂപീകരിച്ച കോമൺവെൽത്ത് സംഘടാനയ്ക്കുള്ളിൽ തന്നെ അവർക്കെതിരെ എതിർപ്പുകൾ ഉയർന്നു വന്നുകഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയെരാഷ്ട്രത്തിന്റെ തലവനായി കണക്കാക്കുന്ന കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വംശീയ വെറി പരത്തുന്ന കുടുംബത്തിനെ ആദരിക്കേണ്ടെതുണ്ടോ എന്ന ചോദ്യമുയർന്നു കഴിഞ്ഞു. എലിസബത്ത് രാജ്ഞിയുടെ കാലം കഴിഞ്ഞാൽ അനന്തരാവകാശികൾക്ക് രാഷ്ട്ര തലവൻ എന്ന പദവി നൽകേണ്ടതില്ലെന്നും അഭിപ്രായ മുയർന്നുകഴിഞ്ഞു.
ഇന്ന് ഗൂഗിൾ സെർച്ചിലും സമൂഹ മാധ്യമങ്ങളിലും ഓപ്ര വിൻഫ്രീ ജനപ്രീതിയാർജ്ജിക്കുമ്പോൾ, അവർ അമേരിക്കയിലെ ഏറ്റവും സമ്പന്നയായ മാധ്യമ പ്രവർത്തക കൂടിയായിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ, അവർ അവതരിപ്പിച്ച ഈ അഭിമുഖം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കടയ്ക്കൽ തന്നെയാണ് കത്തിവച്ചത്. നേരത്തേ സൂചിപ്പിച്ചതുപോലെ, ഇപ്പോഴും ബ്രിട്ടീഷ് രാജകുടുംബത്തോട് ബന്ധം പുലർത്തുന്ന പല രാജ്യങ്ങളും അവർക്ക് ഇനി രാഷ്ട്ര തലവൻ എന്ന പദവി നൽകുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയാണ്. ആഫ്രിക്കയിലേയും ജമൈക്കയിലേയുംരാജ്യങ്ങളിൽ രോഷം അതിശക്ത്ഖമാണ്.
രാജകുടുംബത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമ്പോഴും ഇതുകൊണ്ട് ഹാരിക്കും മേഗനും നേട്ടമുണ്ടാകുന്നില്ലെന്നതാണ് സത്യം. ഈ വിവാദ അഭിമുഖത്തിനു ശേഷം ഇരുവരുടെയും ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടായി എന്നതാണ് ഏറ്റവും അടുത്തു നടത്തിയ ഒരു അഭിപ്രായ സർവെ സൂചിപ്പിക്കുന്നത്. ഹാരിയുടെ ജനപ്രീതിയിൽ ഏകദേശം 5 പോയിന്റുകളുടെ കുറവുണ്ടായപ്പോൾ, ഇതിനെല്ലാം കാരണക്കാരി എന്ന് ബ്രിട്ടീഷ് ജനത വിശ്വസിക്കുന്ന മേഗന്റെ ജനപ്രീതി 15 പോയിന്റോളമാണ് കുത്തനെ ഇടിഞ്ഞത്.
സത്യത്തിൽ ഈ അഭിമുഖം ബ്രിട്ടീഷ് ജനതയെ രണ്ടുതട്ടിൽ ആക്കിയെങ്കിലും ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും രാജ്ഞിയെ സ്നേഹിക്കുന്നു എന്നാണ് സർവേ ഫലങ്ങൾ തെളിയിക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത അഞ്ചിൽ നാലുപേരും (80 ശതമാനം പേർ) രാജ്ഞിയോട് ഇപ്പോഴും ആദരവുള്ളവരാണ്. അതുപോലെ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും ജനപ്രീതി ഉയർന്നിട്ടുണ്ട്. എന്നാൽ, ഒരുകാലത്ത് വില്യമിനേക്കാൾ ജനപ്രീതി ഉണ്ടായിരുന്ന ഹാരിക്ക് ഇപ്പോൾ അതെല്ലാം നഷ്ടമായിരിക്കുന്നു.
അതുപോലെ, ഇപ്പോൾ ലഭിച്ചിരിക്കുന്ന ജനപ്രീതിയും ആദരവും ഒക്കെത്തന്നെ ഓപ്ര വിൻഫ്രിക്ക് ബാദ്ധ്യതയായി മാറുകയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു രാജകുടുംബത്തിനെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. പ്രസ്തുത സംഭവത്തെ കുറിച്ച് പല രീതികളിലുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ട്. അഭിമുഖത്തിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറപ്പാക്കേണ്ടത് ഇപ്പോൾ വിൻഫ്രിയുടെ ബാദ്ധ്യത ആയി മാറിയിരിക്കുന്നു.
അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ നിയമപരമായ ബാദ്ധ്യതയൊന്നും അവതാരികക്കില്ലെങ്കിലും, തന്റെ വിശ്വാസ്യത ലോകത്തിനു മുന്നിൽ നിലനിർത്തേണ്ടത് ആവശ്യമാണ്. കാരണം , ഇപ്പോൾ ലോകം ശ്രദ്ധിക്കുന്ന മാധ്യമ പ്രവർത്തകയായി മാറിയിരിക്കുകയാണ് ഇവർ.
മറുനാടന് മലയാളി ബ്യൂറോ