- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻസെക്രട്ടറിയുടെ ശമ്പളം 70,000 രൂപ; സ്വന്തം ശമ്പളത്തിൽ ഒരു ലക്ഷം രൂപ വർദ്ധിപ്പിച്ച് 1,75,000 ആക്കി ഉയർത്തി ഇപ്പോഴത്തെ സെക്രട്ടറി; കേരളാ ഖാദി ഗ്രാമവ്യവസായ ബോർഡ്് സെക്രട്ടറി സ്വന്തം ശമ്പളം വർദ്ധിപ്പിച്ചത് ധനവകുപ്പിന്റെ അനുമതിയില്ലാതെ: തോട്ടണ്ടി ഇറക്കുമതി ക്രമക്കേടിലെ ഒന്നാംപ്രതിയായ കെ.എ രതീഷിന്റെ അഴിമതി പൊറുതി മുട്ടിക്കുമ്പോൾ
തിരുവനന്തപുരം: സ്വന്തം ശമ്പളത്തിൽ ഒരു ലക്ഷം രൂപയുടെ വർദ്ധനവ് സ്വയം നടപ്പിലാക്കി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി കെ.എ.രതീഷിന്റെ ഉത്തരവ്. 70,000 രൂപയായിരുന്ന ശമ്പളമാണ് ഒറ്റയടിക്ക് 1,75,000 ആയിട്ട് വർധിപ്പിച്ചത്. ധനവകുപ്പിന്റെ അനുമതി ഇല്ലാതെയാണ് രതീഷ് സ്വന്തം ശമ്പളം സ്വയം വർദ്ധിപ്പിച്ചത്. രതീഷ് തന്റെ ശമ്പളത്തിൽ ഒരു ലക്ഷം രൂപയുടെ വർദ്ധനവ് നടപ്പിലാക്കിയതിൽ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്. അതും ഒരു ലക്ഷം രൂപയുടെ ശമ്പള വർദ്ധനവ് സ്വയം നടപ്പിലാക്കുമ്പോൾ അന്തം വിടുകയാണ് കേൾക്കുന്നവരെല്ലാം.
ശമ്പളത്തിൽ ഇത്രയും വലിയ തുകയുടെ വർദ്ധനവ് നടപ്പിലാക്കിയത് എന്തിനെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. യാതൊരു മാനദണ്ഡവും ഇല്ലാതെ സ്വന്തം സ്വാധീനം ഉപയോഗിച്ചാണ് കെ.എ രതീഷിന്റെ ഈ അഴിമതി. തോട്ടണ്ടി ഇറക്കുമതി ക്രമക്കേടിലെ ഒന്നാംപ്രതിയായ കെ.എ രതീഷിന്റെ പുതിയ അഴിമതിയും ഇതോടെ ചർച്ചയാവുകയാണ്. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുൻ സെക്രട്ടറിയുടെ ശമ്പളം 70,000 രൂപയാണെങ്കിലും തനിക്ക് 1,75,000 വേണമെന്ന് ആവശ്യപ്പെട്ട് രതീഷ് നേരത്തേ കത്തെഴുതിയിരുന്നു. തുടർന്നു തീരുമാനമറിയിക്കണം എന്നാവശ്യപ്പെട്ടു ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനു കത്തയച്ചു. ബോർഡിലെ അഞ്ച് പേരിൽ രണ്ട് അംഗങ്ങൾ മാത്രമാണ് ഇതിനെ ആദ്യം അനുകൂലിച്ചത്.
ശമ്പളം വർധിപ്പിക്കാൻ വൈസ് ചെയർപഴ്‌സൺ ശോഭന ജോർജ് അനുമതി നൽകിയിരുന്നു. തുടർന്നു ശമ്പള കുടിശിക ഇനത്തിൽ നല്ലൊരു തുക രതീഷ് എഴുതിയെടുത്തതായാണു വിവരം. കേരളം സാമ്പത്തിക പ്രശ്‌നത്തിൽ നട്ടം തിരിയുമ്പോൾ ഇത്രയും ആർത്തി മൂത്ത ഒരാളെ എന്തിന് സെക്രട്ടറിയായി വാഴിക്കണം എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. തോട്ടണ്ടി കേസിലും സർക്കാർ രതീഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന വിമര്ശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പണത്തോടുള്ള ആർത്തിയുടെ രതീഷിന്റെ പുതിയ കണക്കുകൾ പുറത്ത് വരുന്നത്.
കശുവണ്ടി വികസന കോർപറേഷനിൽ എംഡി ആയിരിക്കെ തോട്ടണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ് രതീഷ്. വകുപ്പുതല നടപടിക്കു സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ ക്രമക്കേടു നടന്നുവെന്നാണു കേസ്.
തോട്ടണ്ടി ഇറക്കുമതിയിൽ സ്റ്റോർ പർച്ചേസ് മാനുവൽ മുതൽ ഔദ്യോഗിക പദവി ദുരുപയോഗം വരെ നടന്നുവെന്നായിരുന്നു സിബിഐ കണ്ടെത്തൽ. എന്നാൽ ഇതു കോർപറേഷനു ബാധക മാണെന്നുള്ളതിനു രേഖ കകൾ ഇല്ലെന്നാണ് സർക്കാർ വാദം. മാത്രമല്ല തോട്ടണ്ടി വാങ്ങുന്നതിനു നിലവിലുള്ള എല്ലാ നിയമങ്ങളും പാലിക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. ഇതെല്ലാം തള്ളി കളഞ്ഞു കൊണ്ടാണ് ചെയർമാനായിരുന്ന ആ ർ. ചന്ദ്രശേഖരനും കെ.എ. രതീഷും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുഫണ്ട് ക്രമക്കേട് നടത്തിയെന്നുള്ള സിബിഐ കണ്ടെത്തലിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ അനുമതിനിഷേധിച്ചത്.
മറുനാടന് മലയാളി ബ്യൂറോ