- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജെഫ് ബെസോസിനെയും ഇലോൺ മസ്‌കിനെയും കടത്തി വെട്ടി അദാനി; ഈ വർഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി ഗൗതം അദാനി
ന്യൂഡൽഹി: ജെഫ് ബെസോസിനെയും ഇലോൺ മസ്‌കിനെയും കടത്തി വെട്ടി ഗൗതം അദാനിയുടെ പടയോട്ടം. ഈ വർഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായി എന്ന ഖ്യാതിയാണ് അദാനിയെ തേടി എത്തിയത്. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോൺ മസ്‌കിനെയും മറികടന്നാണ് അദാനിയുടെ നേട്ടം. ഇന്ത്യ്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയയിൽ കൽക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണിത്.
ലോകത്തെ അതിസമ്പന്നരും ടെസ്ല സിഇഒയും സഹസ്ഥാപകനുമായ ഇലോൺ മസ്‌ക്, ആമസോൺ ഡോട്ട് കോം സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരെയാണ് അദാനി സമ്പത്തിന്റെ കാര്യത്തിൽ മറികടന്നത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകൾ 50 ശതമാനം മുതൽ 90 ശതമാനം വരെ ഉയർന്നതോടെയാണ് ബില്യൺ ഡോളർ ക്ലബ്ബിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായിയായി അദ്ദേഹം മാറിയത്
സമ്പത്ത് 16.2 ബില്യൺ അമേരിക്കൻ ഡോളർകൂടി വർധിച്ചതോടെ അദാനിയുടെ മൊത്തം സമ്പത്ത് 50 ബില്യൺ അമേരിക്കൻ ഡോളറായി മാറിയെന്ന് ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് വ്യക്തമാക്കുന്നു. അദാനി വർധിപ്പിച്ച സ്വത്തിന്റെ പകുതിയോളം (8.1 ബില്യൺ ഡോളർ) മാത്രമെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് 2021 ൽ നേടാനായുള്ളൂ.
അദാനി ടോട്ടൽ ഗ്യാസ് ഷെയറുകളുടെ മൂല്യം ഇരട്ടിയായി വർധിച്ചിരുന്നു. അദാനി എന്റർപ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവർ, അദാനി പോർട്സ്, സ്പെഷ്യൽ എക്കണോമിക് സോൺസ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികമാണ് വർധിച്ചത്.