- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പത്ത് ഡമോക്രാറ്റിക് പ്രതിനിധികൾ ന്യൂയോർക്ക് ഗവർണറുടെ രാജി ആവശ്യപ്പെട്ടു
വാഷിങ്ടൻ: ലൈംഗിക ആരോപണങ്ങൾക്കു വിധേയനായി അന്വേഷണത്തെ നേരിടുന്ന ന്യൂയോർക്ക് ഗവർണർ ആഡ്രു കുമോ രാജിവയ്ക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. ഒക്കേഷ കോർട്ടസും ജെറി നാഡലർ ഉൾപ്പെടെ പത്തു ന്യൂയോർക്ക് ഡമോക്രാറ്റിക് കൺഗ്രഷണൽ ഡലിഗേഷൻ മാർച്ച് 12 വെള്ളിയാഴ്ച ഗവർണറുടെ രാജി പരസ്യമായി ആവശ്യപ്പെട്ടു.
ഈ ആഴ്ചയിൽ പുറത്തുവന്ന രണ്ടാമത്തെ ലൈംഗികാരോപണം വളരെ ഗുരുതരമാണെന്ന് ഒക്കേഷ്യ, ജമാൽ ബൊമാൻ എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. കോവിഡ് 19നെ തുടർന്ന് ന്യൂയോർക്ക് നഴ്സിങ് ഹോമുകളിൽ നടന്ന മരണത്തിന്റെ യഥാർത്ഥ സംഖ്യ ഗവർണർ മറച്ചുവച്ചുവെന്ന് റിപ്പോർട്ട് അറ്റോർണി ജനറൽ പുറത്തുവിട്ടതും വളരെ ഗൗരവമുള്ളതാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ഞങ്ങൾ ഈ വനിതകളെ വിശ്വസിക്കുന്നു, അവരുടെ റിപ്പോർട്ടുകൾ ഞങ്ങൾ ഗൗരവമായി കാണുന്നു. അതോടൊപ്പം അറ്റോർണി ജനറലിന്റെ പ്രസ്താവനയും ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. ഇത്തരം ഗുരുതര ആരോപണങ്ങൾക്കു വിധേയനായ ഗവർണർക്കു തന്നിലർപ്പിതമായ ചുമതലകൾ നിർവഹിക്കാനാവില്ല.
യുഎസ് കോൺഗ്രസിന്റെ ഹൗസ് ജുഡിഷ്യറി കമ്മിറ്റിയുടെ അധ്യക്ഷനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടു പ്രവർത്തിച്ച ജെറി നാഡ്ലർ ഗവർണറുടെ രാജി ആവശ്യപ്പെട്ടതു ഭരണകക്ഷിയായ ഡമോക്രാറ്റുകളെ പോലും അമ്പരപ്പിച്ചു.
ഡമോക്രാറ്റിക് പ്രതിനിധി കാതലിൻ റൈസും (ലോംഗ്ഐലന്റ്) ഗവർണറുടെ രാജി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്തെല്ലാം സമ്മർദ്ദങ്ങൾ ഉണ്ടായാലും ഗവർണർ പദവി രാജിവയ്ക്കില്ലെന്നാണ് ആഡ്രു കുമോ പ്രതികരിച്ചത്.