പാലാ: യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ബോർഡുകളും പ്രചാരണ നോട്ടീസുകളും വ്യാപകമായി നശിപ്പിച്ച സംഭവത്തിൽ യു ഡി എഫ് പ്രതിഷേധിച്ചു. പരാജയഭീതിയാണ് പ്രചാരണ സാമഗ്രികൾ നശിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. രാഷ്ടീയഭീരുത്വമാണ് ഇതിനു പിന്നിൽ.

മാണി സി കാപ്പന്റെ പ്രചാരണ പോസ്റ്ററുകൾക്കു മുകളിലും വ്യാപകമായി ഇടതു സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ മുഷ്‌ക്കാണ് ഇത്തരം സംഭവങ്ങൾക്കിടയാക്കുന്നത്. മാണി സി കാപ്പന്റെ പ്രചാരണ സാമിഗ്രികൾ നശി സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നതായി യു ഡി എഫ് ചൂണ്ടിക്കാട്ടി. ഇതെല്ലാം ചൂണ്ടിക്കാട്ടി പാലാ ഡി വൈ എസ് പി യ്ക്ക് യു ഡി എഫ് പരാതി നൽകി. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.