പാലാ: വലവൂരിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടമുണ്ടായ കർഷകർക്കു അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ആവശ്യപ്പെട്ടു. കർഷകർക്കുണ്ടായ നഷ്ടത്തിനനുസരിച്ചുള്ള നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണം. വേനൽ രൂക്ഷമായ സാഹചര്യത്തിൽ തീപിടുത്തമുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.