- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിയടച്ചു കുറ്റിയിട്ട് നഴ്സിങ് വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച് സ്തനത്തിൽ സ്പർശിച്ചു; കോടതിയിൽ എത്തിയപ്പോൾ ഭാര്യ കാലിൽ വീണു പൊട്ടിക്കരഞ്ഞു; നാലുമാസത്തെ തടവു വിധിച്ചെങ്കിലും മൂന്നു വർഷത്തെക്ക് സസ്പെൻഡ് ചെയ്ത് യുകെ കോടതി; മലയാളി കെയർ അസിസ്റ്റന്റിന് ജയിൽ ഒഴിവാക്കിയത് ഭാര്യയുടെ സാമീപ്യം
ലണ്ടൻ: കാമഭ്രാന്ത് മൂത്ത് നിൽക്കുമ്പോൾ പലരും സ്വന്തം കുടുംബത്തെ ഓർക്കാറില്ല. ഏതാനും നിമിഷത്തെ സുഖത്തിനുവേണ്ടി സ്വന്തം ജീവിതം മാത്രമല്ല, കുടുംബവും തകർക്കുകയാണെന്ന ഓർക്കാറില്ല. വിതുമ്പിക്കരഞ്ഞ് എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട ഭാര്യയും മക്കളും ശിഷ്ട ജീവിതം എങ്ങനെ ജീവിച്ചുതീർക്കും എന്നും ഓർക്കാറില്ല. പക്ഷെ, നിയമങ്ങൾ കർശനമായി നടപ്പില്ലാക്കുമ്പോഴും, മനുഷ്യത്വത്തിന്റെ കണികകൾ ഇപ്പോഴും നീതിന്യായ വ്യവസ്ഥയിൽ നിലനിൽക്കുന്നുണ്ട് എന്ന് തെളിയിക്കുകയാണ് ബ്രിട്ടണിലെ ആൻഡ്രമിലെ മജിസ്ട്രേറ്റ് കോടതി.
കൗമാരക്കാരിയായ നഴ്സിങ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് നാലുമാസത്തെ ജയിൽ ശിക്ഷ വിധിക്കപ്പെട്ട ബ്രിട്ടണിലെ മലയാളി ഹെൽത്ത്കെയർ വർക്കർക്ക് തുണയായി എത്തിയത് നിസ്സഹയായ ഭാര്യയുടെ മനസ്സ് കോടതി തൊട്ടറിഞ്ഞത്. കുറ്റം ചെയ്ത പ്രതിക്ക് ദയാദാക്ഷിണ്യം നൽകാനാകില്ലെന്നും പക്ഷെ ഇയാളെ ഇപ്പോൾ ജയിലിൽ അയച്ചാൽ അത് ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാവിയെ ബാധിക്കും എന്ന് കോടതി മനസ്സിലാക്കുന്നുവെന്നും അതിനാൽ മൂന്നു വർഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നിലീനും ആൻഡ്രം മജിസ്ട്രേറ്റ് കോടതി ഡെപ്യുട്ടി ഡിസ്ട്രിക്ട് ജഡ്ജ് ആൻ മാർഷൽ പറഞ്ഞൂ.
പ്രതിക്കൊപ്പം നിൽക്കുന്ന ആ പാവം ഭാര്യയുടെ നിസ്സഹായത കോടതിക്ക് മനസ്സിലാകുന്നുണ്ട്. നിഷ്‌കളങ്കരായ കുട്ടികളേയും, പരോക്ഷമായിട്ടുപോലും ശിക്ഷിക്കുവാനും കോടതിക്ക് മനസ്സുവരുന്നില. അതുകൊണ്ട് മാത്രമാണ് പ്രതിയെ ഉടനെ ജയിലിലേക്ക് അയക്കണ്ടെന്ന അസാധാരണമായ നടപടികൈക്കൊള്ളുന്നതെന്നും ജഡ്ജി പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരി 19 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ടു കുട്ടികളുടെ പിതാവായ ജേക്കബ് ജോസഫിന്റെ നാല്പതാം പിറന്നാളിന്റെ തലേദിവസമായിരുന്നു ഇത് നടന്നത്.
ആൻഡ്രം മിൽഹൗസ് ലെയിനിലുള്ള ഇയാൾ, ഒരു രോഗിയുടെ മുറിയിലേക്ക് കയറിപ്പോയ നഴ്സിങ് വിദ്യാർത്ഥിനിയുടെ പുറകേ ചെന്ന് മുറി അകത്തുനിന്നും അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ഈ കൗമരക്കാരിയെ ബലമായി ആലിംഗനം ചെയ്ത് അവരുടെ മാറിടത്തിൽ സ്പർശിച്ചു. പിന്നീട് വസ്ത്രങ്ങൾ അഴിക്കാതെ അയാളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗം ആ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ ചേർത്ത് അമർത്തി ഉരച്ചു എന്നായിരുന്നു ആ വിദ്യാർത്ഥിനി നൽകിയ പരാതി.
എന്നാൽ, മുറിക്കുള്ളിൽ കയറിയ വിദ്യാർത്ഥിനിയെ താൻ ആലിംഗനം ചെയ്യുക മാത്രമേ ചെയ്തുള്ളു എന്നായിരുന്നു ജേക്കബ് ജോസഫിന്റെ വാദം. കോടതിയിൽ ഇന്നലെയും ജേക്കബ് ജോസഫിന്റെ നിരപരാധിത്വം ഊന്നി പറഞ്ഞ പ്രതിഭാഗം അഭിഭാഷകൻ, പ്രതിയുടെ തൊഴിൽ മേഖല പരിഗണിക്കുമ്പോൾ ഇത്രയും വലിയൊരു ശിക്ഷ അയാളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് കോടതിയെ ബോധിപ്പിച്ചു. തികച്ചും അസാധാരണമായ ഒരു സംഭവം തന്നെയാണ് നടന്നതെന്ന് പറഞ്ഞ പ്രതിഭാഗം അഭിഭാഷകൻ, പ്രതിക്ക് തടവ് ശിക്ഷ ഒഴിവാക്കി പ്രൊബേഷൻ പോലുള്ള ശിക്ഷകൾ നൽകിയാൽ മതിയെന്നും അപേക്ഷിച്ചു.
എന്നാൽ, കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പ്രതി നടത്തുന്ന തുടർച്ചയായ നിഷേധിക്കലുകൾ അയാളുടേ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു എന്നും അതുകൊണ്ട് തന്നെ തടവിൽ കുറഞ്ഞ ശിക്ഷ വിധിക്കാനാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. പക്ഷെ ഭാര്യയുടെ കണ്ണുനീരിനു മുന്നിൽ മനസ്സലിഞ്ഞ കോടതി, അത് ഉടനെ അനുഭവിക്കെണ്ട എന്നു പറഞ്ഞ് ശിക്ഷ മൂന്നു വർഷത്തേക്ക് മരവിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ