- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടികയിൽ ഗീതാ ഗോപിക്ക് വിനയായത് സിപിഎം ബന്ധം; ഗീതയ്ക്ക് വേണ്ടി വാദിച്ചത് അൻപതംഗങ്ങളിൽ 16 പേർ മാത്രം
തൃശ്ശൂർ: നാട്ടികയിൽ ഗീതാ ഗോപിക്ക് വിനയായത് സിപിഐ നേതാവായ ഗീതയുടെ സിപിഎം ബന്ധം. സിപിഐ. അണികളേക്കാൾ ഗീതാ ഗോപി പരിഗണന നൽകിയിരുന്നത് സിപിഎമ്മുകാർക്കാണെന്നാണ് ഇവർക്കെതിരെ ഉയർന്നിരുന്ന പ്രധാന പരാതി. ഇതു തന്നെയാണ് നാട്ടികയിൽ നിന്നും മൂന്നാമൂഴത്തിനായി സീറ്റ് ചോദിച്ചപ്പോൾ ഗീതയ്ക്ക് വിനയായതും. വികസനഫണ്ട് അനുവദിക്കുന്ന വിഷയത്തിലും മറ്റും സിപിഐ. അണികളേക്കാൾ ഗീത പരിഗണന നൽകിയിരുന്നത് സിപിഎമ്മുകാർക്കാണെന്ന് വിമർശനം ഉയർന്നിരുന്നു.
സിപിഐ. പ്രാദേശികനേതൃത്വം കഴിഞ്ഞതവണതന്നെ ഗീതാ ഗോപിക്കെതിരേ നീക്കം നടത്തിയിരുന്നു. അന്ന് പോസ്റ്റർ പ്രചാരണവും മറ്റും നടന്നു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിന് പാർട്ടി വിശദീകരണം ചോദിച്ചയാളാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെന്നതും ശ്രദ്ധേയമാണ്. പാർട്ടിനേതൃത്വം നൽകുന്ന പരിപാടികളെക്കാൾ സഹകരണം സിപിഎം. നേതൃത്വത്തിലുള്ളവയ്ക്ക് നൽകുന്നുവെന്ന ആരോപണവും ഗീതയ്‌ക്കെതിരെയ ുണ്ട്.
ചേർപ്പ്, നാട്ടിക കേന്ദ്രമാക്കിയുള്ള രണ്ട് പ്രാദേശിക കമ്മിറ്റികളാണ് സിപിഐ.യ്ക്ക് മണ്ഡലത്തിലുള്ളത്. ഇതിൽ ഏകദേശം അൻപതംഗങ്ങളുള്ളവരിൽ 16 പേർ മാത്രമാണ് ഗീതയ്ക്കുവേണ്ടി വാദിച്ചത്. ഇതിൽ ഒമ്പതുപേർ നാട്ടികയിൽനിന്നുള്ളവരാണ്. കഴിഞ്ഞതവണ പ്രാദേശികതലത്തിൽനിന്ന് എതിർപ്പുകളുയർന്നപ്പോഴും ജില്ലാ സെന്ററിലെ രണ്ട് കരുത്തരുടെ പിന്തുണയാണവരെ രക്ഷിച്ചത്. എന്നാലിത്തവണ പ്രാദേശിക അഭിപ്രായവ്യത്യാസം കൂടുതൽ കരുത്താർജിച്ചതും ജില്ലാതലത്തിലെ ചില വനിതാനേതാക്കളുടെ എതിർപ്പുമാണ് പ്രശ്നമായത്.