- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ പെണ്ണ് അത്ര ശരിയല്ലെന്ന് അന്നേ ഞാൻ പറഞ്ഞില്ലെ; അവളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ തകരുന്നത് എന്റെ ഭാവിയായതുകൊണ്ട് മാത്രം ഒന്നും പറയുന്നില്ല; മേഗൻ മെർക്കലിനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്
കഴിഞ്ഞ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് കലത്ത് ട്രംപിനെതിരെ ഒളിയമ്പുമായി ഇറങ്ങിയ അന്നുമുതൽ ട്രംപിന്റെ കണ്ണിലെ കരടാണ് മേഗൻ മെർക്കൽ. അന്ന് ട്രംപ് അവരെ നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ, ഓപ്രി വിൻഫ്രിയുടെ അഭിമുഖം സംപ്രേഷണംചെയ്തതിനുശേഷം, ഏതണ്ട് ലോകം മുഴുവൻ തെന്നെ ഇരുചേരികളായി തിരിഞ്ഞ് വാദങ്ങൾ ഉയർത്തുമ്പോഴും ട്രംപ് നിശബ്ദനാണ്. പിയേഴ്സ് മോർഗന്റെ അവസ്ഥ ആലോചിച്ചിട്ടാണ് ഈ മൗനം എന്ന്പലരും പറയുന്നുണ്ട്. ട്രംപിന്റെ മുൻ സീനിയർ ഉപദേശകനായ ജേസൺ മില്ലറാണ് ട്രംപിന്റെ ഉള്ളിലിരിപ്പ് പുറത്തുവിട്ടത്.
മേഗന്റെ അഭിമുഖത്തിനോട് പ്രതികരിച്ച് മാധ്യമവാർത്തകളിൽ ഇടംനേടാനാകുമെന്നും എന്നാൽ തൻ അതു ചെയ്യുന്നില്ല എന്നുമാണ് ട്രംപ് തന്നോട് പറഞ്ഞതെന്നാണ് ജേസൺ മില്ലർ വെളിപ്പെടുത്തിയത്. അവൾ അത്ര ശരിയല്ല എന്ന് അന്നേ ഞാൻ പറഞ്ഞില്ലേ, എന്നായിരുന്നത്രെ ട്രംപ് ആദ്യം പറഞ്ഞത്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ മേഗൻ മെർക്കിലിനെതിരെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഭാവി തുലഞ്ഞു,, പിയേഴ്സ് മോർഗന്റെ ഗതി നോക്കൂ എന്നും അദ്ദേഹം പറഞ്ഞുവെന്ന് മില്ലർ പറയുന്നു.
മേഗന്റെ അഭിമുഖത്തെ കുറിച്ച് വിമർശിച്ചതിന് ഗുഡ് മോർണീംഗ് ബ്രിട്ടൻ എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരക സ്ഥാനത്തുനിന്ന് മോർഗനെ നീക്കിയിരുന്നു. മേഗൻ പറയുന്നതൊന്നും വിശ്വസിക്കുന്നില്ല എന്നു പറഞ്ഞതാണ് അദ്ദേഹത്തെ പിരിച്ചുവിടാൻ കാരണമായത്. പിയേഴ്സ് മോർഗൻ, നല്ലൊരു വ്യക്തിത്വമാണെന്നും മേഗൻ മെർക്കലിനെ വിമർശിച്ചു എന്നതിന്റെ പേരിൽ മാത്രമാണ് അദ്ദേഹത്തെ പിരിച്ചുവിട്ടതെന്നും ട്രംപ് പറഞ്ഞു. മോർഗൻ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞ ഉടനെ 41,000 പരാതിക്കത്തുകളായിരുന്നു ടി വി ചാനൽ അധികൃതർക്ക് ലഭിച്ചത്. അതിൽ മേഗൻ അയച്ച പരാതിയും ഉണ്ടായിരുന്നു.
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചതിനാണ് പുറത്തുപോകേണ്ടി വന്നതെങ്കിൽ അതിൽ താൻ ഖേദിക്കുന്നില്ല എന്നായിരുന്നു മോർഗൻ പ്രതികരിച്ചത്. മോർഗൻ ഒഴിയുന്നു എന്ന വാർത്ത പുറത്തുവന്ന ഉടനെ മൂന്ന് ഓൺലൈൻ പരാതികളാണ് മോർഗനെ ഷോവിലേക്ക് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഉയര്ന്നു വന്നത്. മൂന്നിലുംകൂടി ഏകദേശം രണ്ടരലക്ഷത്തോളം പേർ ഒപ്പുവച്ചിട്ടുണ്ട്. തനിക്ക് നൽകുന്ന പിന്തുണക്ക് നന്ദി പറഞ്ഞ മോർഗൻ പക്ഷെ ഇനി ഒരിക്കലും ഗുഡ് മോർണിങ് ബ്രിട്ടൻ എന്ന പരിപാടിയിലേക്ക് മടങ്ങിചെല്ലില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
നേരത്തേ ഇറാഖ് യുദ്ധത്തിനെ എതിർത്തതിനാൽ ഡെയ്ലി മിററിലെ ജോലി നഷ്ടപ്പെട്ടു, വൃത്തികെട്ട അമേരിക്കൻ ഗൺ നിയമങ്ങളെ കുറിച്ചു പറഞ്ഞതോടെ സി എൻ എനിൽ നിന്നും പുറത്തായി, ഇപ്പോൾ മേഗനെ അവിശ്വസിക്കുന്നു എന്ന് പറഞ്ഞതിൽ മാപ്പ് ചോദിക്കാൻ തയ്യാറാകാത്തതിൽ ഈ ജോലിയും നഷ്ടമായി.
രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതയുടെ പുതിയ ഇരയാണ് താനെങ്കിലും, സ്വയം ഒരു ഇരയായി കണക്കാക്കുന്നില്ലെന്നും ഇതേ സ്വഭാവമുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദെഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ