- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിയും മേഗനും താമസിക്കുന്ന വീട്ടിൽ കടന്നുകയറി യുവാവ്; ഒരു മാസത്തിനിടയിൽ രണ്ടുതവണ നുഴഞ്ഞുകയറ്റം; സുരക്ഷയോർത്ത് ആശങ്കപ്പെട്ട് രാജകുമാരനും ഭാര്യയും
വിവാദങ്ങളുമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഹാരിയും മേഗനും ഇപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു കാര്യത്തിന് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. സൗത്ത് കാലിഫോർണിയയിലെ അവരുടെ ആഡംബര ബ്വംഗ്ലാവിൽ കഴിഞ്ഞ കൃസ്ത്മസ്സ് അവധിക്കാലത്ത് ഒരു വ്യക്തി രണ്ടുതവണ നുഴഞ്ഞുകയറി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മോണ്ടെസിറ്റൊയിലുള്ള ബംഗ്ലാവിൽ ഇക്കഴിഞ്ഞ ഡിസംബർ 24 നാണ് നിക്കോളാസ് ബ്രൂക്ക്സ് എന്ന 37 കാരൻ ആദ്യമായി നുഴഞ്ഞുകയറിയത്. അന്ന് അയാളെ പിടികൂടിയെങ്കിലും സാന്റാ ബാർബരാ കൗണ്ടി ഷെറീഫിന്റെ ഓഫീസ് അയാളെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.രണ്ടു ദിവസം കഴിഞ്ഞ് ഡിസംബർ 26 ന് ഇയാൾ വീണ്ടും ബംഗ്ലാവിനകത്ത് കയറിപ്പറ്റി. ഇയാൾ അറസ്റ്റ് ചെയ്യപ്പെടുകയും അതിക്രമിച്ചു കയറിയതിന് കേസെടുക്കുകയും ചെയ്തു.
ഓഹിയോയിൽ നിന്നും കാറോടിച്ചാണ് ഇയാൾ എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇയാൾ ഈ വിടിനകത്തേക്ക് അതിക്രമിച്ചു കയറാൻ കാരണമെന്താണെന്നോ, ആ സമയത്ത് ഹാരിയും മേഗനും വീട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യമൊ വ്യക്തമല്ല. തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ഹാരി ആശങ്ക രേഖപ്പെടുത്തിയതിന് കൃത്യം ഒരാഴ്ചയ്ക്കകമാണ് ബ്രൂക്ക്സ് അതിക്രമിച്ചു കയറൈയ വാർത്ത പുറത്തുവരുന്നത്. ഓപ്ര വിൻഫ്രിയുമായുള്ള വിവാദ അഭിമുഖത്തിലാണ് തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ പറ്റി ഹാരി വേവലാതി പൂണ്ടത്.
അമേരിക്കയിലേക്ക് വന്നതോടെ ബ്രിട്ടീഷ് രാജകുടുംബം നൽകിയിരുന്ന സുരക്ഷാ നടപടികൾ പിൻവലിക്കപ്പെട്ടിരുന്നു. സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള പണത്തിനായാണ് നെറ്റ്ഫ്ളിക്സുമായും സ്പോർട്ടിഫൈയുമായും കരാറുകള ഒപ്പിട്ടതെന്നും അന്ന് ഹാരി പറഞ്ഞിരുന്നു. പ്രതിവർഷം ഏകദേശം 5.5 മില്ല്യൺ ഡോളറിന്റെ ചെലവു വരും ഇവരുടെ സുരക്ഷാ ക്രമീകരണങ്ങൾക്ക്. നേരത്തേ മെറ്റ്പൊലീസ് ബജറ്റ് വഴി ബ്രിട്ടീഷ് സർക്കാരായിരുന്നു ഈ ചെലവ് വഹിച്ചിരുന്നത്. എന്നാൽ, ഇവർ രാജകുടുംബാംഗങ്ങൾ എന്ന രീതിയിൽ നിന്നും ഒഴിഞ്ഞ് അമേരിക്കയിലേക്ക് താമസം മാറ്റിയതിനു ശേഷം, ഇവരുടെ സുരക്ഷാ ചെലവുകൾ ബ്രിട്ടീഷ് സർക്കാർ വഹിക്കുന്നതിനെതിരെ കനത്ത എതിർപ്പ് ഉയർന്നിരുന്നു.
ഇതിനെ തുടർന്നാണ് ഇവരുടെ സുരക്ഷാ ചുമതാലയിൽ നിന്നും കൊട്ടാരം പിന്മാറിയത്. അതേസമയം, രാജകുടുംബത്തിൽ ജനിച്ചുപോയി എന്ന ഒരൊറ്റ കാരണം കൊണ്ടുതന്നെ തനിക്ക് സുരക്ഷാ ഭീഷണികൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ തന്റെ സുരക്ഷ ഉറപ്പാക്കാൻ രാജകുടുംബത്തിന് ധാർമ്മികമായ ഉത്തരവാദിത്തം ഉണ്ടെന്നുമാണ് ഹാരി പറയുന്നത്. ഹാരിക്കുള്ള സുർക്ഷ ഒഴിവാക്കരുതെന്ന് അഭ്യർത്ഥിച്ച് താനും കൊട്ടാരത്തിന് നിരവധി എഴുത്തുകൾ അയച്ചിരുന്നു എന്ന് മേഗനും പറഞ്ഞു. എന്നാൽ കൊട്ടരം വൃത്തങ്ങൾ നിർദാക്ഷിണ്യം ഇത് നിരസിക്കുകയായിരുന്നു എന്നും മേഗൻ കുറ്റപ്പെടുത്തി.
സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് ഓപ്രിയുമായുള്ള അഭിമുഖത്തിൽ തുറന്നു പറഞ്ഞതിനെ തുടർന്ന്, രാജകുമാരന്റെ ഒരു ആരാധകൻ ഇവരുടെ ബുദ്ധിമുട്ടുകൾ തീർക്കാൻ ഒരു ഫണ്ട് റൈസിങ് ആരംഭിച്ചു. തൊഴിൽ രഹിതരായ രാജകുമാരനും ഭാര്യയും വളരെ ബുദ്ധിമുട്ടിലാണെന്നും, ബ്രിട്ടീഷ് രാജകുടുംബം ഇവരുടെ സുരക്ഷാ ക്രമീകരണങ്ങൾ പിൻവലിച്ചതിനാൽ, കൈയിലുള്ള കാശു മുഴുവൻ സുരക്ഷക്കായി ചെലവഴിക്കുകയാണെന്നും അതിനാൽ സഹായിക്കണം എന്നുമായിരുന്നു ഈ കാംപെയിനിലെ അഭ്യർത്ഥന. എന്നാൽ, ഇത് സമൂഹമാധ്യമങ്ങളീൽ കാര്യമായ ശ്രദ്ധ നേടിയില്ലെ എന്നുമാത്രമല്ല, വെറും 100 ഡോളർ മാത്രം ശേഖരിച്ചുകൊണ്ട് ഇത് അവസാനിക്കുകയും ചെയ്തു.