- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷമിക്കണം..അവരെ ഞങ്ങൾ ബഹുമാനിക്കാം; പക്ഷെ അനുഗ്രഹിക്കാൻ വയ്യ; കാരണം പാപത്തെ ആശിർവദിക്കാൻ ദൈവത്തിനാവില്ല; സ്വവർഗ വിവാഹത്തെ അംഗീകരിക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി പോപ് ഫ്രാൻസിസ്
സ്വവർഗ വിവാഹത്തെ അംഗീകരിക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി പോപ് ഫ്രാൻസിസ്. കാത്തലിക് ചർച്ചുകൾ സ്വവർഗ വിവാഹത്തെ അനുഗ്രഹിക്കില്ലെന്നും കാരണം പാപത്തെ ആശിർവദിക്കാൻ ദൈവത്തിനാവില്ലെന്നും പോപ് ഫ്രാൻസിസ് വ്യക്തമാക്കി. വത്തിക്കാൻ ഓർത്തഡോക്‌സി ഓഫിസ് പ്രസിദ്ധീകരിച്ച രണ്ട് പേജുള്ള ഇതുസംബന്ധിച്ച വിശ്വാസ പ്രമാണത്തിൽ പോപ് ഫ്രാൻസിസ് ഒപ്പു വെച്ചിട്ടുണ്ട്. ഏഴ് ഭാഷകളിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ വിശ്വാസ പ്രമാണത്തിൽ സ്വവർഗാനുരാഗികളെ ബഹുമാനത്തോടെയും അവബോധത്തോടെയും നോക്കികാണുമെന്നും എന്നാൽ അവരുടെ കൂടിച്ചേരലിനെ അംഗീകരിക്കില്ലെന്നും പറയുന്നു. ഇത് ദൈവത്തിന്റെ പദ്ധതികൾക്കും അപ്പുറമായ കാര്യമാണെന്നാണ് പറയുന്നത്. തിങ്കളാഴ്ച പുറത്തിറക്കിയ വിശ്വാസ പ്രമാണത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം ദൈവീക പദ്ധതി അനുസരിച്ചാണ് നടക്കുന്നതെന്നും ഇതിലൂടെയാണ് പുതു ജീവൻ നാമ്പിടുന്നതെന്നും പറയുന്നു. എന്നാൽ സ്വവർഗാനുരാഗികൾ ദൈവ പദ്ധതിക്ക് വിപരീതമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വവർഗ ബന്ധത്തെ സ്വവർഗാനുരാഗികൾ മാത്രമാണ് വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്നും ഇത്തരം ബന്ധങ്ങളെ ന്യായീകരിക്കാനാവില്ലെന്നും പറയുന്നു. ദൈവം ഇത്തരം നീച പ്രവർത്തികളെ ആശിർവദിക്കുകയില്ലെന്നും പുതുതായി പുറത്തിറക്കിയ വിശ്വാസ പ്രമാണത്തിൽ പറയുന്നു.