കൊല്ലം: കോവിഡ് പ്രതിരോധ വാക്‌സീൻ രണ്ടു ഡോസ് സ്വീകരിച്ച ആശുപത്രി ജീവനക്കാരിക്കു കോവിഡ് സ്വീകരിച്ചു. കഴിഞ്ഞ മൂന്നിനാണ് ഇവർ രണ്ടാം ഡോസ് സ്വീകരിച്ചത്. രണ്ട് ദിവസം മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ആശങ്കപ്പെടാനില്ലെന്നും വാക്‌സീന്റെ രണ്ട് ഡോസ് സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരായ ആന്റിബോഡി ശരീരത്തിൽ ഉൽപാദിപ്പിക്കുകയുള്ളൂവെന്നും അതിനാൽ ഇക്കാലയളവിൽ ജാഗ്രത തുടരണമെന്നും ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ.ആർ.സന്ധ്യ പറഞ്ഞു. മുൻകരുതലുകളിൽ വീഴ്ച സംഭവിച്ചാൽ കോവിഡ് പോസിറ്റീവാകാൻ സാധ്യതയുണ്ട്.