- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന ഷിജിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; ഓട്ടോ ഡ്രൈവറായ യുവാവ്് പിതാവിനെ കൊലപ്പെടത്തിയത് കാലങ്ങളായി അമ്മയെ മർദിക്കുന്നത് കണ്ട് ക്ഷമ നശിച്ച്: പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി യുവാവ്
മുണ്ടൂർ: പുറ്റേക്കരയിൽ പിതാവിനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത് കാലങ്ങളായി അമ്മയെ തല്ലുന്നത് കണ്ട് ക്ഷമ നശിച്ച്. ചിറ്റിലപ്പിള്ളി വീട്ടിൽ തോമസിനെ (65)കൊലപ്പെടുത്തിയ കേസിൽ മകൻ പൊലീസിലെത്തി കീഴടങ്ങി. പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇളയ മകൻ ഷിജനെ(40)യാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് സ്ഥിരമായി അമ്മയെ മർദ്ദിക്കുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം. തോമസ് ഭാര്യ റോസിയെ സ്ഥിരമായി മർദിക്കാറുള്ളതായി പറയുന്നു. ഇന്നലെയും പിതാവ് അമ്മയെ മർദിക്കുന്നതു കണ്ട ഷിജൻ ഉച്ചയോടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുക ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്ന് ഷിജൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തി.
കാലങ്ങളായി അമ്മയെ പിതാവ് മർദിക്കുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നു ഷിജൻ പറഞ്ഞതായി പൊലീസ് അറിയിച്ചു. അവിവാഹിതനായ ഷിജനും പിതാവും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. തോമസ് വീട്ടിൽ കോഴി കച്ചവടം നടത്തിവരികയായിരുന്നു. ഷിജൻ ഓട്ടോറിക്ഷ ഡ്രൈവറാണ്.