സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ് അനുസിത്താരയും നിമിഷാ സജയനും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. ഇരുവരും വാശിയോടെ ഡാൻസ് ചെയ്യുന്നതിന് അവസാനം ഡാൻസിന്റെ പ്രാക്ടീസ് രംഗങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇരുവരും എത്ര മാത്രം അടുത്ത സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

വിഡിയോ വൈറലായതോടെ സിനിമാ താരങ്ങൾ അടക്കം കമന്റുമായി എത്തി. മാളവിക മേനോൻ, മുന്ന സൈമൺ, ശിവദ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേർ അനുവിനെയും നിമിഷയെയും പ്രശംസിച്ചു രംഗത്തെത്തി. ഡാൻസിനേക്കാളേറെ എടുത്തു പറയേണ്ടത് പ്രാക്ടീസ് സമയത്തെ രസകരമായ നിമിഷങ്ങളാണ് എന്നായിരുന്നു നടി ശിവദയുടെ കമന്റ്.

'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ടതാണ് അനു സിത്താരയും നിമിഷ സജയനും. പരിചയം പിന്നീട് സിനിമയ്ക്കപ്പുറമുള്ള സൗഹൃദത്തിലേയ്ക്കു വളർന്നു. നിമിഷ അനു സിത്താരയെ ചിങ്ങിണി എന്നാണ് വിളിക്കുക. അനു നിമിഷയെ നിമ്മി എന്നും. പരസ്പരമുള്ള ആത്മബന്ധത്തെക്കുറിച്ച് ഇരു താരങ്ങളും അഭിമുഖങ്ങളിലുൾപ്പെടെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമലോകത്ത് ചർച്ച ചെയ്യപ്പെടാറുണ്ട്.

 
 
 
View this post on Instagram

A post shared by Anu Sithara (@anu_sithara)