തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി 30 മുതൽ ഏപ്രിൽ 2 വരെ കേരളത്തിൽ പര്യടനം നടത്തും. ഇതിനിടെ കന്യാകുമാരിയിലും പ്രചാരണത്തിനു പോകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24, 25, ഏപ്രിൽ 3 തീയതികളിൽ കേരളത്തിലുണ്ടാകും.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ 27നും 31നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 27നും കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നടി ഖുഷ്ബു എന്നിവർ 28നും നടി വിജയശാന്തി 21 മുതൽ 31 വരെയും കേരളത്തിൽ പ്രചാരണം നടത്തും.