- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വില്യമിനോടും ചാൾസിനോടും സംസാരിച്ചവിവരം ഹാരി പുറത്തുവിട്ടു; വഞ്ചകനായ രാജകുമാരനെതിരെ ബ്രിട്ടനിൽ അമർഷം പുകയുന്നു; മേഗന്റെ ചരടിൽ തീർന്ന് ഹാരി
ബ്രിട്ടീഷ് രാജകൊട്ടാരം അതിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ച്, വിവാദങ്ങൾക്ക് പിറകെ പോകാതെ മൗനം പാലിക്കുമ്പോഴും, മാധ്യമങ്ങൾക്ക് പുറകെ ഓടുകയാണ് ഹാരിയും മേഗനും. തീർത്തും സ്വകാര്യമായ കുടുംബകാര്യങ്ങൾ വരെ പരസ്യമാക്കി വെള്ളിവെളിച്ചത്തിൽ തുടരാനാണ് അവരുടെ തീരുമാനം. ഓപ്ര വിൻഫ്രിയുടെ വിവാദ അഭിമുഖത്തിനു ശേഷം ഹാരി പിതാവ് ചാൾസ് രാജകുമാരനുമായും സഹോദരൻ വില്യം രാജകുമാരനുമായും സംസാരിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാരി.
സുഹൃത്തും ടി വി അവതാരകയുമായ ഗെയ്ൽ കിങ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ, ഈ സംഭാഷണങ്ങൾ കാര്യമായ ഗുണമൊന്നും ഉണ്ടാക്കിയില്ലെന്നും അവർ പറഞ്ഞു. മാത്രമല്ല, രാജകുടുംബത്തിൽ നിന്നും ആരും തന്നെ ഫോണിൽ വിളിച്ചില്ല എന്നതിൽ മേഗൻ തീർത്തും ദുഃഖിതയാണെന്നും ഗെയ്ൽ പറഞ്ഞു. ഇതിനൊപ്പം തന്നെ, മേഗൻ അഭിമുഖത്തിൽ പറഞ്ഞതെല്ലാം തെളിയിക്കാൻ അവരുടെ കൈയിൽ രേഖകളുണ്ടെന്നും ഒരു ഭീഷണിയുടെ സ്വരത്തിൽ ഗെയ്ൽ കിങ് പറഞ്ഞു.
അതേസമയം, വിവാദ അഭിമുഖത്തെ കുറിച്ച് നിശബ്ദത പാലിക്കാനാണ് കൊട്ടാരത്തിന്റെ തീരുമാനം. സ്വകാര്യ സംഭാഷണങ്ങളുടെയും കുടുംബ കാര്യങ്ങളുടെയും റണ്ണിങ് കമന്ററി തരാൻ കൊട്ടാരം ഉദ്ദേശിക്കുന്നില്ല എന്നാണ് ഒരു കൊട്ടാരം വക്താവ് അറിയിച്ചത്. ഏതായാലും രാജകുടുംബാംഗങ്ങളും, കൊട്ടാരത്തിലെ മുതിർന്ന അധികൃതരും എല്ലാം ഈ അഭിമുഖത്തെ ഒരു വിശ്വാസ വഞ്ചയായാണ് കാണുന്നത് എന്നത് വ്യക്തമാണ്.
കഴിഞ്ഞയാഴ്‌ച്ച ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ ഒരു ടി വി റിപ്പോർട്ടർ ഹാരിയുമായി സംസാരിച്ചിരുന്നുവോ എന്ന് വില്യം രാജകുമാരനോട് ചോദിച്ചിരുന്നു. ഇതുവരെ സംസാരിച്ചില്ലെന്നും ഉടൻ തന്നെ അതുണ്ടാകുമെന്നും അന്ന് വില്യം മറുപടി പറഞ്ഞിരുന്നു. രാജകുടുംബം വംശീയ വിദ്വേഷം കാട്ടി എന്ന ആരോപണവും വില്യം നിഷേധിച്ചിരുന്നു. ജനിക്കാൻ പോകുന്ന കുട്ടിയുടെ ചർമ്മത്തിന്റെ നിറം എന്താകുമെന്ന് ഒരു രാജകുടുംബാംഗം ഏറെ വ്യാകുലപ്പെട്ടതായി മേഗൻ പറഞ്ഞിരുന്നു. മാത്രമല്ല, മിശ്ര വംശീയത ഉള്ളതിനാൽ ആർച്ചിക്ക് രാജകുമാരൻ എന്ന പദവി നൽകിയില്ലെന്നും അവർ ആരോപിച്ചിരുന്നു.
നേരത്തേ, ഈ അഭിമുഖവുമായി ബന്ധപ്പെട്ട് എലിസബത്ത് രാജ്ഞി ഹാരിക്ക് ഒരു സ്വകാര്യ സന്ദേശം അയച്ചിരുന്നു. വംശീയാധിക്ഷേപത്തെകുറിച്ച് പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്ന് പറഞ്ഞ രാജ്ഞി, ഇനിമുതൽ കുടുംബപ്രശ്നങ്ങൾ എല്ലാം തന്നെ സ്വകാര്യമായി സംസാരിച്ച് അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു.
അഭിമുഖം സംപ്രേഷണം ചെയ്തതിനുശേഷം വില്യമും ചാൾസ് രാജകുമാരനും ഏറെ ദുഃഖിതരാണെന്ന രീതിയിൽ പല ബ്രിട്ടീഷ് മാധ്യമങ്ങളും വാർത്തകളുമായെത്തിയെങ്കിലും, കാര്യമായ സംഭവവികാസങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് മേഗന്റെയും ഓപ്രി വിൻഫ്രിയുടെയും സുഹൃത്തുകൂടിയായ ഗെയ്ൽ കിങ് സി ബി എസ് ചാനലിലെ തെന്റെ ബ്രേയ്ക്ക്ഫാസ്റ്റ് പരിപാടിയിലൂടെ ഹാരിയുടെയും മേഗന്റെയും കാര്യം പുറത്തുവിട്ടിരിക്കുന്നത്.