കാസർകോഡ്: അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.കാസർകോഡ് ചെറുവത്തൂർ മടിക്കുന്നിൽ ഇന്ന് രാവിലെയാണ് അച്ഛനും മക്കളുമടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പീലിക്കോട് മടിവയിലെ ഓട്ടോ തൊഴിലാളി രുപേഷ്(37), മക്കളായ വൈദേഹി (10), ശിവനന്ദ(6) എ്ന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രൂപേഷിനെ തൂങ്ങി മരിച്ച നിലയിൽ വീടിന് പുറത്തും മക്കളെ വിഷം അകത്ത് ചെന്ന് മരിച്ച നിയിൽ വീടിനകത്തെ മുറിയിലുമാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയതിന് ശേഷം രൂപേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.മടിക്കുന്നിൽ പുതിയ വീടിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിനടുത്ത് നിന്നാണ് രൂപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി അകന്ന് മക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്നു രൂപേഷ്.കാഞ്ഞങ്ങാട് സ്വദേശി സവിതയാണ് രൂപേഷിന്റെ ഭാര്യ.

ഇവർ തമ്മിൽ കുടുംബപ്രശ്നങ്ങളുടെ പേരിൽ അകന്ന് കഴിയുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.പീലിക്കോട് ജി. യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.പീലിക്കോട് സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയാണ് രൂപേഷ്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.