- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
65-ാ0 വയസ്സിൽ റിട്ടയർമെന്റോ ? അതങ്ങ് ഇന്ത്യയിൽ പോയി പറഞ്ഞാൽ മതി; 65 വയസ്സു കഴിഞ്ഞ വെള്ളക്കാരിയെ ജോലിയിൽ നിന്നും ഒഴിവാക്കിയതിനു ലണ്ടനിൽ ഇന്ത്യൻ എംബസി 1,00,900 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി
രണ്ടാഴ്ച്ചത്തെ അവധി കഴിഞ്ഞു തിരികെ എത്തിയപ്പോൾ കാണുന്നത് തന്റെ കസേരയിൽ മറ്റൊരാൾ ഇരിക്കുന്നത്. പ്രായം 65 കഴിഞ്ഞതിനാൽ ജോലിയിൽ നിന്നും മാറ്റുകയാണെന്നൊരു അറിയിപ്പും ലഭിച്ചു. ലണ്ടനിലെ ഇന്ത്യൻ എംബസിയിലെ മുൻ ക്ലാർക്കായ ജാൻസീ ഡിൻസ്ഡെയ്ലിനാണ് ഈ അനുഭവം ഉണ്ടായത്. ആദ്യം ഒന്നു പതറിയെങ്കിലും അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല. നിയമ നടപടികളുമായി മുന്നോട്ടുപോയ അവർക്ക് അവർ ആവശ്യപ്പെട്ടതിലും ഇരുപതിരട്ടി നഷ്ടപരിഹാരം നൽകൊണ്ട് കോടതി ഉത്തരവു ലഭിച്ചു. ഇതനുസരിച്ച് ഇവർക്ക് 1,09,906 പൗണ്ടാണ് ഇന്ത്യൻ എംബസി നൽകേണ്ടത്.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചു എന്നാണ് കോടതി നിരീക്ഷിച്ചത്. 65 വയസ്സിൽ, നല്ല ആരോഗ്യമുള്ള ഒരാളോട് ജോലിയിൽ നിന്നും വിരമിക്കാൻ ആവശ്യപ്പെടുന്നത് വിഢിത്തമാണെന്നാണ് ജാൻസിയുടെ വാദം. എന്റെ പ്രായം എന്നത് എന്റെ സ്വകാര്യ വിഷയമാണ്. ഇനിയും ഒരുപാട് എനിക്ക് ചെയ്യാനാവും എന്ന അവസ്ഥയിലാണ് ഒരു ഖേദപ്രകടനം പോലും നടത്താതെ എംബസി തന്നെ പിരിച്ചുവിട്ടതെന്നും ഇപ്പോൾ 71 വയസ്സുള്ള അവർ പറഞ്ഞു. നിയമബിരുദധാരികൂടിയായ ഇവർ അന്ന് 6,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസുകൊടുത്തത്. അത് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാൽ ഇപ്പോൾ കൂടുതൽ സന്തോഷം തോന്നുന്നു എന്നും അവർ പറയുന്നു.
വിവാഹമോചിതയായജാൻസീ തന്റെ അറുപത്തി മൂന്നാം വയസ്സിലായിരുന്നു സെൻട്രൽ ലണ്ടനിലെ ആൾഡ്വിച്ചിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണിൽ ക്ലർക്കായി ജോലിക്ക് കയറുന്നത്. 65 വയസ്സ് തികയാറായ സമയത്താണ് ഒരു വർഷത്തേക്ക് ജോലി കരാർ നീട്ടികിട്ടാൻ പുതിയ അപേക്ഷ സമർപ്പിക്കണമെന്ന് ജാനിസിയോട് ഹൈക്കമീഷൻ ആവശ്യപ്പെടുന്നത്. 70 വയസ്സുവരെയെങ്കിലും ജോലി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന അവർ അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകിയതിനുശേഷം ഇടയിലുള്ള ചെറിയൊരു ഇടവേള ആസ്വദിക്കാൻ പോയി.
അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് തനിക്ക് പകരം ചെറുപ്പക്കാരിയായ ഒരു ക്ലർക്കിനെ നിയമിച്ച വിവരം ഇവർ അറിയുന്നത്. യാതൊരു വിശദീകരണവും കൂടാതെ താൻ നൽകിയ അപേക്ഷ തള്ളിക്കളയുകയായിരുന്നു എന്നും അവർ പറഞ്ഞു. അതിനുശേഷം രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോൾ ഏകദേശം 400 പേരടങ്ങുന്ന ഒരു സംഘത്തിനു മുന്നിൽ തന്റെ വിടവാങ്ങൽ പ്രസംഗം നടത്തണമെന്ന് ആവശ്യപ്പെട്ടു എന്നും അവർ പറയുന്നു. 13 പൗണ്ട് വിലയുള്ള ഒരു കുപ്പി ബ്രാൻഡിയും നൽകിയത്രെ!
ഇതിനകം വേറൊരു ജോലി കണ്ടെത്തിയിരുന്ന ജാൻസിക്ക് ഈ വിടവാങ്ങൽ ചടങ്ങ് ഒരു അപമാനമായി തോന്നി. താൻ പ്രായമായി എന്ന് തന്നെ ഓർമ്മിപ്പിക്കുകയായിരുന്നു ആ ചടങ്ങ് എന്നും അവർ പറഞ്ഞു. തൊഴിൽപരമായി തന്റെ യാത്ര അവസാനിച്ചു എന്നൊരു തോന്നലുണ്ടാക്കി. ഇതിനെ തുടർന്നായിരുന്നു ഇവർ കേസുകൊടുത്തത്. ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ഉഴപ്പിയതിനാൽ ഏഴുവർഷത്തോളം കേസു നീണ്ടുപോയി. 65 വയസ്സ് പൂർത്തിയായ മാസം തന്നെ വിരമിക്കാൻ ആവശ്യപ്പെട്ടത് അവരോട് കാണിച്ച വിവേചനം തന്നെയാണെന്ന് കോടതി പറഞ്ഞു.