- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പേരുകൾ ഓർമ്മയില്ല; സംഭവങ്ങൾ മറന്നുപോകുന്നു; ഭരണമേറ്റ് രണ്ടുമാസം കഴിഞ്ഞിട്ടും ഒരു പത്രസമ്മേളനം പോലും നടത്തിയില്ല; ജോ ബൈഡന്റെ ആരോഗ്യനിലയെ കുറിച്ച് എങ്ങും ആശങ്ക; അമേരിക്കൻ ചരിത്രത്തിൽ ആദ്യ ഇന്ത്യൻ വംശജയായ പ്രസിഡണ്ടായി ഉടൻ കമലാ ഹാരിസ് അധികാരമേൽക്കുമോ ?
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ആരോഗ്യ നില പരിതാപകരമാണെന്ന അഭ്യുഹം പരക്കുകയാണ്. അധികാരത്തിലേറി രണ്ടു മാസമാകുമ്പോഴും ഒരു പത്രസമ്മേളനം പോലും അദ്ദേഹം വിളിച്ചു ചേർത്തിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടായ ജോ ബൈഡൻ മാർച്ച് മാസത്തിൽ ടെക്സാസിലെ ഹൂസ്റ്റണിൽ ഒരു പ്രസംഗം നടത്തുന്നതിനിടെ പലവട്ടം ശ്രദ്ധമാറി പോകുന്നതും, ദിശാബോധമില്ലാതെ സംസാരിക്കുന്നതും പലരും ശ്രദ്ധിച്ചിരുന്നു. ഇതോടെ അഭ്യുഹങ്ങൾക്ക് ശക്തി വർദ്ധിച്ചു.
അടുത്തിടെ താൻ തന്നെ നിയമിച്ച പ്രതിരോധ സെക്രട്ടറിയുടെ പേരുപോലും അദ്ദേഹം ഓർത്തെടുക്കാൻ ബുദ്ധിമുട്ടി എന്നതാണ് വസ്തുത. ദുർബലമായ ആരോഗ്യത്തിന്റെ പേരിൽ പൊതുവേദികളിൽ പല അബദ്ധങ്ങളും വിളിച്ചുകൂവിയിരുന്ന പഴയ സോവ്യറ്റ് യൂണിയൻ നേതാവിനെ അനുസ്മരിച്ചുകൊണ്ട് ബൈഡനെ അമേരിക്കയുടെ ബ്രഷ്നേവ് എന്നുവരെ ഫോക്സ് ന്യുസിലെ അവതാരകൻ ടക്കർ കാൾസൺ വിശേഷിപ്പിക്കുകയുണ്ടായി. എല്ലാ സാഹചര്യ തെളിവുകളും വിരൽചൂണ്ടുന്നത് കമലാ ഹാരിസ് പ്രസിഡണ്ടാകുന്നതിനു മുൻപുള്ള ഒരു ഇടക്കാല പ്രസിഡണ്ട് മാത്രമാണ് ബൈഡൻ എന്നതിലേക്കാണെന്നാണ് ഡെയ്ലി ടെലെഗ്രാഫ് എഡിറ്റർ നിക്ക് അല്ലൻ പറയുന്നത്.
പ്രസിഡണ്ടായി ചുമതലയേറ്റയുടനെ എക്സിക്യുട്ടീവ് ഓർഡറുകളുടെ ഒരു പെരുമഴതന്നെയായിരുന്നു ഉണ്ടായത്. ഇതുതന്നെ, ബൈഡൻ ധൃതിപിടിച്ച് എന്തൊക്കെയോ ചെയ്യാൻ വെമ്പുന്നു എന്നതിന്റെ സൂചനയായാണ് പല നിരീക്ഷകരും കാണുന്നത്. അതുമാത്രമല്ല, അടുത്തകാലത്തായി കമല ഹാരിസിന്റെ പ്രതിച്ഛായ കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. 2024-ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി നിർബന്ധമായും വിജയിക്കേണ്ടതായ പെനിസിൽവേനിയ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനവേളയിൽ കമലാ ഹാരിസും പ്രസിഡണ്ടിനെ അനുഗമിക്കുന്നുണ്ട്.
ബൈഡന്റെ നിയോഗം ട്രംപിനെ തോൽപ്പിക്കുക എന്നതായിരുന്നു. പിന്നീട് തനിക്കൊരു പിൻഗാമിയെ വളർത്തിക്കൊണ്ടുവരിക എന്നതും. ഇതിൽ ആദ്യത്തേത് പൂർത്തിയാക്കി. രണ്ടാമത്തേതിനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്. ഇത് നടന്നാലും ഇല്ലെങ്കിലും, കമലാ ഹാരിസ് അധികാരമേൽക്കുന്നതിനു മുൻപുള്ള ഇടക്കാല പ്രസിഡണ്ട് മാത്രമാണ് ജോ ബൈഡൻ എന്നാണ് ഡെയ്ലി ടെലഗ്രാഫ് എഴുതിയത്.
മറുനാടന് മലയാളി ബ്യൂറോ