- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായ കുറുകെ ചാടിയപ്പോൾ സ്‌കൂട്ടർ മറിഞ്ഞ് ഗർഭിണിക്ക് ദാരുണാന്ത്യം: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണിക്ക് ജന്മം നൽകും മുന്നേ റിൻസമ്മ യാത്രയായി: ഭാര്യയുടെയും കുഞ്ഞിന്റെയും ഒന്നിച്ചുള്ള വിയോഗത്തിൽ കരഞ്ഞ് തളർന്ന് ഭർത്താവ്
പാലാ: ആറ്റുനോറ്റുണ്ടായ കൺമണിയുടെ മുഖം കാണും മുന്നേ റിൻസമ്മ യാത്രയായി. അമ്മയ്‌ക്കൊപ്പം ആ കുരുന്നും ജനിക്കും മുന്നേ ഈ ലോകത്തോട് വിടപറഞ്ഞു. എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണിയും അമ്മയുമാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. നായ കുറുകെ ചാടിയപ്പോൾ സ്‌കൂട്ടർ മറിഞ്ഞായിരുന്നു ദാരുണാന്ത്യം.
ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്സായ കളത്തൂർ കളപ്പുരയ്ക്കൽ (വെള്ളാരംകാലായിൽ) റിൻസമ്മ ജോൺ (റിൻസി 40) ആണ് ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ സ്‌കൂട്ടറിൽ നിന്നും വീണ് മരിച്ചത്. നായ റോഡിനു കുറുകെ ചാടിയതിനെത്തുടർന്ന് സ്‌കൂട്ടർ മതിലിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. ഏഴു മാസം ഗർഭിണിയായ റിൻസമ്മ റോഡിൽ വയറടിച്ചു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിൻസമ്മയെയും ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല.
സ്‌കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ബിജുവിനും (45) പരുക്കേറ്റു. ഏട്ട് വർഷം മുൻപാണ് റിൻസമ്മയും ബിജുവും വിവാഹിതരായത്. ഇവർക്കു കുട്ടികളില്ലായിരുന്നു. ഇന്നലെ രാവിലെ ജോലിക്കായി ആശുപത്രിയിലേക്കു പോകുമ്പോൾ 6.45നു പാലാ-പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കലിലാണ് അപകടം. കുര്യത്ത് ചിക്കൻ സെന്റർ നടത്തുകയാണ് ബിജു. നമ്പ്യാകുളം പടിഞ്ഞാറേമലയിൽ കുടുംബാംഗമാണ് റിൻസമ്മ. റിൻസമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും സംസ്‌കാരം ഇന്ന് 3നു കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.
മറുനാടന് മലയാളി ബ്യൂറോ