- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിപിയും ദിവ്യാ പിള്ളയും വിവാഹിതരായോ?സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോയുടെ യാഥാർത്ഥ്യം വെളിപ്പെടുത്തി താരം
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒന്നാണ് നടൻ ഗോവിന്ദ് പത്മസൂര്യയും നടി ദിവ്യാ പിള്ളയും വിവാഹിതരാായി എന്ന വാർത്ത. തുളസി മാല അണിഞ്ഞ് ഇരുവരും വിവാഹ വേഷത്തിൽ നിൽ്ക്കുന്ന ഫോട്ടോ സഹിതമാണ് വാർത്ത പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഈ വാർത്തയുടെ യാഥാർത്ഥ്യമെന്തെന്ന് വെളിപ്പെടുത്തുകയാണ് ജിപി. ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോ ഷൂട്ടിനിടെ എടുത്ത ചിത്രമാണിതെന്നും തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരം പറഞ്ഞു.
തന്റെ വിവാഹം ആയാൽ ഗോസിപ്പുകാർക്ക് കൊത്താൻ കൊടുക്കാതെ താൻ തന്നെ നേരിട്ട് അറിയിക്കുന്നതാണെന്നും ജിപി വ്യക്തമാക്കി. 'സ്വകാര്യ ചാനൽ സംപ്രേഷണം ചെയുന്ന മിസ്റ്റർ ആൻഡ് മിസിസ്സ് റിയാലിറ്റി ഷോയിലെ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ട്. അതിനിടയിൽ എപ്പോഴോ എടുത്ത ചിത്രം. ആ ചിത്രം മുൻനിർത്തിയാണ് എന്റെ വിവാഹം സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. വർഷത്തിൽ എന്നോ പല തവണ 'കല്യാണം കഴിപ്പിക്കുന്ന' സോഷ്യൽ മീഡിയയോട് ഞാൻ വീണ്ടും പറയട്ടെ. ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണ്.' പ്രചാരണങ്ങളെ തിരുത്തി വനിത ഓൺലൈനോട് ജിപി പറഞ്ഞു.
'എന്റെ പ്രിയപ്പെട്ട പലസുഹൃത്തുക്കളുമായി ചേർത്ത് എന്റെ പ്രണയകഥ പലതവണ പ്രചരിച്ചിട്ടുണ്ട്. അതേ സുഹൃത്തുക്കളെ തന്നെ ജിപി ഇതാ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞവരുമുണ്ട്. എന്തായാലും അങ്ങനെയൊരു നല്ലകാര്യം ഇപ്പോഴൊന്നും സംഭവിക്കാൻ ഇടയില്ല. എന്റെ വിവാഹം ആയാൽ ഗോസിപ്പുകാർക്ക് കൊത്താൻ കൊടുക്കാതെ ഞാൻ തന്നെ നേരിട്ട് അറിയിക്കുന്നതാണ്.'ജിപി വ്യക്തമാക്കി.
വ്യക്തി ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ജിപിയും ദിവ്യ പിള്ളയും. ഇരുവരും അവതാരകരായ ജീവയ്ക്കും അപർണയ്ക്കുമൊപ്പം നടത്തിയ യാത്രകളുടെ വിഡിയോസ് പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.