- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്ക് പുലി ചാടി വീണു; വാൽപാറയിൽ പുലിയുടെ ആക്രമണത്തിൽ 12കാരന് ഗുരുതര പരിക്ക്
വാൽപാറയിൽ പുലിയുടെ ആക്രമണത്തിൽ 12 വയസ്സുള്ള ബാലന് ഗുരുതര പരുകികേറ്റു. കഴുത്തിലും കയ്യിലും ഗുരുതരമായ പരുക്കേറ്റ കുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്ക് പുലി ചാടി വീഴുക ആയിരുന്നു. വാാൽപാറയ്ക്ക് സമീപം ഉള്ള ഷോളയാർ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടൽ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകൻ ഈശ്വര(12)നാണു പരുക്കേറ്റത്.
പരുക്കേറ്റ ബാലനും മൂത്ത സഹോദരനും മറ്റു രണ്ടു കുട്ടികളും ചേർന്നു വീടിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോഴാണു തൊട്ടടുത്തുള്ള തേയിലത്തോട്ടത്തിൽനിന്നും പുലി ചാടിവീണത് 12കാരന്റെ കഴുത്തിൽ പിടിത്തമിട്ട പുലി കുട്ടിയെ ആക്രമിക്കുക ആയിരുന്നു. ഇതുകണ്ട മറ്റു കുട്ടികൾ കരഞ്ഞു ബഹളം വയ്ക്കവേ തേയിലത്തോട്ടത്തിൽ നിന്നു ഫീൽഡ് ഓഫിസർ നാഗരാജും ചന്ദ്രശേഖറും ഓടിയെത്തിയപ്പോഴേക്കും പുലി പിടിവിട്ട് തേയിലത്തോട്ടത്തിലേക്കു കടന്നുകളഞ്ഞു.
കുട്ടിയുടെ കഴുത്തിലും കയ്യിലും മാരാകമായി മുറിവേറ്റു. കുട്ടിയെ ഉടൻ ഫീൽഡ് ഓഫിസർമാർ രണ്ടു പേരും ഷോളയാർ എസ്റ്റേറ്റ് വക ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. പിന്നീട് വാൽപാറ ഗവ. ആശുപത്രിയിലേക്കു മാറ്റി.
എന്നാൽ, ഗുരുതരമായ പരുക്കായതിനാൽ കുട്ടിയെ പിന്നീട് പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി. പൊള്ളാച്ചി എംപി ഷണ്മുഖ സുന്ദരം, മാനാമ്പള്ളി റേഞ്ച് ഓഫിസർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. നാളുകൾക്കു ശേഷം നടന്ന ഈ സംഭവത്തിൽ നാട്ടുകാർ കനത്ത ഭീതിയിലാണ്.