- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭാത ഭക്ഷണം ഉണ്ടാക്കി നൽകിയില്ല; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
പുത്തൂർ: പ്രഭാതഭക്ഷണം ഉണ്ടാക്കി നൽകാതിരുന്ന ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചുകൊന്നു. കൊട്ടാരക്കരയ്ക്കടുത്ത് മാവടി സുശീലാഭവനിൽ സുശീല(58)യാണ് ഭർത്താവിന്റെ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സോമദാസനെ (63) പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്തിരുന്ന സോമദാസൻ വെള്ളിയാഴ്ച രാവിലെ പുരയിടത്തിൽനിന്നു ജോലിക്കിടെ വീട്ടിലെത്തിയിട്ടും സുശീല ഭക്ഷണം തയ്യാറാക്കി നൽകിയില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് കലിപൂണ്ട സോമദാസൻ തടിക്കഷണംകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുക ആയിരുന്നു. വീട്ടുറ്റത്തുനിന്ന സുശീലയുടെ തലയ്ക്കാണ് അടിയേറ്റത്.
തലപൊട്ടി ബോധരഹിതയായ ഭാര്യയെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കുളക്കട ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുസമീപം എത്തിയ സോമദാസൻ ഒരു കടയുടമയുടെ കൈയിൽനിന്നു ഫോൺ വാങ്ങി 100-ൽ വിളിച്ച് വിവരംപറഞ്ഞു. ഉടൻതന്നെ പുത്തൂർ പൊലീസ് സംഭവസ്ഥലത്തെത്തി. മുറ്റത്ത് ചോരവാർന്നുകിടന്ന സുശീലയെ പൊലീസ് ജീപ്പിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കാട്ടാക്കട നെയ്യാർ ഡാം പമ്പരംകാവ് സ്വദേശിയായ സോമദാസൻ ഏഴുവർഷംമുൻപാണ് താഴത്തുകുളക്കടയിൽ റബ്ബർ വെട്ട് ജോലിക്കായെത്തിയത്. പിന്നീട് അമ്പൂരി സ്വദേശിനിയായ സുശീലയെ കൂട്ടിക്കൊണ്ടുവരുകയും മാവടിയിൽ വീടുെവച്ച് താമസിക്കുകയുമായിരുന്നു. സോമദാസന്റെ ആദ്യഭാര്യ മരിച്ചു. സുശീലയും നേരത്തേ വിവാഹം കഴിച്ചിരുന്നു. സോമദാസന് ആദ്യ ഭാര്യയിൽ മൂന്നുമക്കളുണ്ട്. സുശീലയ്ക്ക് മക്കളില്ല.