ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള ദേശീയ പാർട്ടി ബിജെപിക്ക്. 2904.18 കോടി രൂപയുടെ ആസ്തിയാണ് പാർട്ടിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ ആസ്തി 928.84 കോടി രൂപ. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുള്ള ബിഎസ്‌പി. 2018-19 കാലത്ത് പാർട്ടികൾ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരമുള്ളതാണ് പഠനം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് പഠനം നടത്തിയത്.

510.71 കോടിയാണ് സിപിഎമ്മിന്റെ ആസ്തി. തൃണമൂൽ കോൺഗ്രസിന് 210.19 കോടി. എൻസിപിക്ക് 32.01 കോടിയുടെയും സിപിഐക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്. പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നർ 572.21 കോടി രൂപയുടെ ആസ്തികളുള്ള സമാജ്വാദി പാർട്ടിയാണ്. ബിജു ജനതാദൾ (232.27 കോടി), എഐഎഡിഎംകെ (206.75 കോടി) എന്നീ പാർട്ടികൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ