മുംബൈ: തബ്ലീഗ് പരാമർശത്തെ തുടർന്ന് മഹാരാഷ്ട്രയിൽ എംബിബിഎസ് റഫറൻസ് പുസ്തകം പിൻവലിച്ചു. തബ്ലീഗ് ജമാഅത്ത് സംഗമം കോവിഡ് വ്യാപിക്കാൻ കാരണമായെന്ന പരാമർശം വിവാദമായതിനെ തുടർന്നാണ് എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള റഫറൻസ് പുസ്തകം പിൻവലിച്ചത്. 'എസൻഷ്യൽസ് ഓഫ് മെഡിക്കൽ മൈക്രോബയോളജി' എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ രചയിതാക്കൾ മാപ്പു ചോദിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലാണു തബ്ലീഗ് ജമാഅത്ത് സംഗമം നടന്നത്. പരിപാടിയിൽ പങ്കെടുത്ത ഒട്ടേറെപ്പേർക്കു കോവിഡ് ബാധിച്ചിരുന്നു.