- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പലിൽ പൊലീസ് പരിശോധന; കപ്പലിന്റെ പെയിന്റിന്റെ സാംപിൾ ശേഖരിച്ചു
കൊച്ചി: നീണ്ടകര തീരത്തു മത്സ്യബന്ധന ബോട്ടിൽ ഇടിച്ച വിദേശ കപ്പലിൽ പൊലീസ് പരിശോധന നടത്തി. ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത, ഓറഞ്ച് വിക്ടോറിയ എന്ന ഓയിൽ ടാങ്കറിൽ ഫൊറൻസിക് വിഭാഗവും തീരദേശ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. കപ്പലിന്റെ പെയിന്റിന്റെ സാംപിൾ ശേഖരിച്ചു. കപ്പലിനു പോറലേറ്റ ഭാഗവും പരിശോധിച്ചു.
ഫോർട്ട്‌കൊച്ചി തീരദേശ പൊലീസ് ആണു കേസ് അന്വേഷിക്കുന്നത്. കപ്പൽ ഇടിച്ച മത്സ്യബന്ധന ബോട്ടും പൊലീസ് പരിശോധിക്കും. കൊച്ചി തീരത്തു നിന്ന് ആറ് നോട്ടിക്കൽ മൈൽ (11 കിലോമീറ്റർ) അകലെ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ കസ്റ്റംസ്, പോർട്ട് ഇമിഗ്രേഷൻ, മർക്കന്റൈൽ മറൈൻ ഡിപ്പാർട്‌മെന്റ് (എംഎംഡി) ഉദ്യോഗസ്ഥരും പരിശോധന നടത്തി.
Next Story